Thursday, September 19th, 2019

നാലാം ഏകദിനത്തില്‍ ഇന്ത്യ മഴയില്‍ കുതിര്‍ന്നു

തോല്‍വി നാലു റണ്‍സിന്

Published On:Sep 6, 2019 | 9:48 am

തിരു: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ എ ടീമിന് പരാജയം. മഴമൂലം റിസര്‍വ് ദിനത്തിലേക്ക് നീട്ടിവച്ച മത്സരത്തില്‍ നാലു റണ്ണിനായിരുന്നു ഇന്ത്യയുടെ തോല്‍വി.
ദക്ഷിണാഫ്രിക്ക 25 ഓവറില്‍ നേടിയത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ്. മഴ മൂലം ഇന്ത്യയുടെ വിജയലക്ഷ്യം 25 ഓവറില്‍ 193 റണ്‍സായി പുനര്‍നിശ്ചയിച്ചു. എന്നാല്‍, ശിഖര്‍ ധവാന്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും ഇന്ത്യനിശ്ചിത 25 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്.
43 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ ധവാനാണ് ടോപ് സ്‌കോറര്‍. ശിവം ദൂബെ 17 പന്തില്‍ നിന്ന് 31 ഉം പ്രശാന്ത് ചോപ്ര 33 പന്തില്‍ നിന്ന് 26 ഉം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 23 പന്തില്‍ നിന്ന് 26 ഉം റണ്‍സെടുത്തു. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 12 ഉം രാഹുല്‍ ചഹാര്‍ പുറത്താകാതെ 17 ഉം റണ്‍സെടുത്തു.
ദക്ഷിണാഫ്രിക്കക്കുവേണ്ടി മാര്‍ക്കോ ജെന്‍സന്‍, ആന്റിച്ച് നോര്‍ജ്, ലുത്തൊ സുംപംല എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നോര്‍ജാണ് ടോപ് സ്‌കോറര്‍.
നേരത്തെ എഴുപത് പന്തില്‍ നിന്ന് 60 റണ്‍സെടുത്ത ഹെന്‍ഡ്രിക്‌സിന്റെ ബാറ്റിങ് മികവിലാണ് ദക്ഷിണാഫ്രിക്ക 25 ഓവറില്‍ 137 റണ്‍സെടുത്തത്. ബ്രീറ്റ്‌സ്‌കെ 25 റണ്‍സെടുത്തു. 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബവുമ പരിക്കേറ്റ് പിന്‍വാങ്ങി. ക്ലാസ്സെന്‍ 21 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

 

LIVE NEWS - ONLINE

  • 1
    1 min ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 2
    25 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 3
    26 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    35 mins ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 5
    1 hour ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 6
    1 hour ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 7
    1 hour ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

  • 8
    2 hours ago

    മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

  • 9
    2 hours ago

    തുര്‍ക്കിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്