Thursday, June 20th, 2019

പാലക്കാട് ഒരു കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി

നിരോധിക്കപ്പെട്ട ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്.

Published On:Jul 18, 2017 | 7:43 pm

പാലക്കാട്: പോലീസിന്റെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പാലക്കാട് വന്‍ അസാധു നോട്ട് വേട്ട. ഒരു കോടി രൂപയുടെ അസാധു നോട്ടുകളാണ് പോലീസ് പിടിച്ചെടുത്തത്. തമിഴ്‌നാട് സ്വദേശികള്‍ ഉള്‍പ്പെടെയുള്ള പത്തംഗ സംഘത്തെയും അറസ്റ്റു ചെയ്തിട്ടുണ്ട്. നിരോധിക്കപ്പെട്ട ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് ഇവരെ വിദഗ്ധമായി സമീപിച്ച പോലീസ് സംഘം പുതിയ 18 ലക്ഷം രൂപ നോട്ട് തരാമെന്ന് വാഗ്ദാനം ചെയ്താണ് കുടുക്കിയത്. പാലക്കാട് ടൗണ്‍ റെയില്‍വെ സ്റ്റേഷനു പിന്നിലുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷമാണ് പോലീസ് ഇവരെ പിടികൂടിയത്. ഇവര്‍ സ്ഥലത്തെത്തിയ രണ്ട് കാറുകളും ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്നാണ് നിരോധിക്കപ്പെട്ട നോട്ടുകള്‍ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം ഒരു കോടിയുടെ നിരോധിച്ച നോട്ടുമായി മൂന്ന് പേരെ പാലക്കാട് നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തിരുന്നു.

LIVE NEWS - ONLINE

  • 1
    5 hours ago

    തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

  • 2
    7 hours ago

    തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

  • 3
    8 hours ago

    ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

  • 4
    10 hours ago

    സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

  • 5
    11 hours ago

    കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

  • 6
    12 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

  • 7
    14 hours ago

    മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

  • 8
    14 hours ago

    പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

  • 9
    14 hours ago

    ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന