Friday, November 16th, 2018

ട്രെയിനിലെ ഓണാഘോഷം ശ്രദ്ധേയമായി

തൃശൂര്‍: ട്രെയിനിലെ യാത്രക്കാരുടെ ഓണാഘോഷം ശ്രദ്ധേയമായി. സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ കൂട്ടായ്മയായ ട്രെയിന്‍ മേറ്റ്‌സാണ് ട്രെയിനില്‍ ഓണാഘോഷം സംഘടിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 5.55നു തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് പൂക്കളമിട്ടത്. ട്രെയിനിലെ ഓണാഘോഷത്തിനു സ്ഥിരം യാത്രക്കാരെ കൂടാതെ മുമ്പു യാത്രചെയ്തിരുന്ന റിട്ടയറായ ജീവനക്കാരും ഓണാഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ആഘോഷം കൊഴുപ്പിക്കാന്‍ യാത്രക്കാര്‍ ഓണപ്പാട്ടുകളും നാടന്‍പാട്ടുകളും പാടി. ആഘോഷത്തിന്റെ ഭാഗമായി പായസം, ഉപ്പേരി, അട, അപ്പം എന്നിവ വിതരണം ചെയ്തു. ട്രെയിനില്‍ യാത്രചെയ്തവര്‍ക്കെല്ലാം ഓണവിഭവങ്ങള്‍ നല്‍കി. … Continue reading "ട്രെയിനിലെ ഓണാഘോഷം ശ്രദ്ധേയമായി"

Published On:Sep 13, 2013 | 7:12 pm

തൃശൂര്‍: ട്രെയിനിലെ യാത്രക്കാരുടെ ഓണാഘോഷം ശ്രദ്ധേയമായി. സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ കൂട്ടായ്മയായ ട്രെയിന്‍ മേറ്റ്‌സാണ് ട്രെയിനില്‍ ഓണാഘോഷം സംഘടിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 5.55നു തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് പൂക്കളമിട്ടത്. ട്രെയിനിലെ ഓണാഘോഷത്തിനു സ്ഥിരം യാത്രക്കാരെ കൂടാതെ മുമ്പു യാത്രചെയ്തിരുന്ന റിട്ടയറായ ജീവനക്കാരും ഓണാഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ആഘോഷം കൊഴുപ്പിക്കാന്‍ യാത്രക്കാര്‍ ഓണപ്പാട്ടുകളും നാടന്‍പാട്ടുകളും പാടി. ആഘോഷത്തിന്റെ ഭാഗമായി പായസം, ഉപ്പേരി, അട, അപ്പം എന്നിവ വിതരണം ചെയ്തു. ട്രെയിനില്‍ യാത്രചെയ്തവര്‍ക്കെല്ലാം ഓണവിഭവങ്ങള്‍ നല്‍കി. തുടര്‍ന്ന് ഓണപ്പാട്ടോടെയാണ് ട്രെയിന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു നീങ്ങിയത്.
ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവര്‍ക്കും ഓണവിഭവങ്ങള്‍ വിതരണം ചെയ്തു.

LIVE NEWS - ONLINE

  • 1
    12 mins ago

    രഹ്‌ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

  • 2
    41 mins ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 3
    52 mins ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 4
    1 hour ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 5
    1 hour ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 6
    1 hour ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 7
    14 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 8
    15 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 9
    16 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍