Saturday, January 20th, 2018

ഓണക്കാലത്ത് ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ നടപടിവേണം

ജില്ലയിലെ പ്രമുഖ നഗരങ്ങളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഓണക്കാലത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഇത്തവണയും ഉണ്ടാകുമെന്ന് ആശങ്ക. ഓണം, ബക്രീദ് ആഘോഷങ്ങള്‍ക്ക് ഇനി ഏതാനും ആഴ്ചകളെ ബാക്കിയുള്ളൂ. ഗതാഗത തടസങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളൊന്നും തന്നെ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഇതേവരെ ഉണ്ടാകാത്തതാണ് ആശങ്കക്ക് കാരണം. കച്ചവട വ്യാപാര സ്ഥാപനങ്ങള്‍ പരമാവധി ഉല്‍പ്പന്നങ്ങള്‍ ഓണാഘോഷ കാലത്തെ വില്‍പ്പനക്കായി സംഭരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഷോപ്പിംഗിനായി നഗരത്തിലെത്തുന്നവര്‍ വാഹനങ്ങളുമായാണ് വരുന്നത്. പാര്‍ക്കിംഗിന് സൗകര്യമില്ലാത്തതാണ് പ്രധാന പ്രശ്‌നം. ലഭ്യമായ സ്ഥലങ്ങളില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്കും … Continue reading "ഓണക്കാലത്ത് ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ നടപടിവേണം"

Published On:Aug 9, 2017 | 2:25 pm

ജില്ലയിലെ പ്രമുഖ നഗരങ്ങളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഓണക്കാലത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഇത്തവണയും ഉണ്ടാകുമെന്ന് ആശങ്ക. ഓണം, ബക്രീദ് ആഘോഷങ്ങള്‍ക്ക് ഇനി ഏതാനും ആഴ്ചകളെ ബാക്കിയുള്ളൂ. ഗതാഗത തടസങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളൊന്നും തന്നെ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഇതേവരെ ഉണ്ടാകാത്തതാണ് ആശങ്കക്ക് കാരണം. കച്ചവട വ്യാപാര സ്ഥാപനങ്ങള്‍ പരമാവധി ഉല്‍പ്പന്നങ്ങള്‍ ഓണാഘോഷ കാലത്തെ വില്‍പ്പനക്കായി സംഭരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഷോപ്പിംഗിനായി നഗരത്തിലെത്തുന്നവര്‍ വാഹനങ്ങളുമായാണ് വരുന്നത്.
പാര്‍ക്കിംഗിന് സൗകര്യമില്ലാത്തതാണ് പ്രധാന പ്രശ്‌നം. ലഭ്യമായ സ്ഥലങ്ങളില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്കും മണിക്കൂറുകള്‍ നീളും. തൊട്ടുമുമ്പത്തെ വര്‍ഷങ്ങളില്‍ ഷോപ്പിംഗിനായി കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍, തളിപ്പറമ്പ് നഗരങ്ങളിലെത്തുന്നവര്‍ ശരിക്കും വെട്ടില്‍ വീണ അനുഭവമായിരുന്നു. ഗതാഗത സൗകര്യം മെച്ചപ്പെടുത്തുമെന്ന വാഗ്ദാനം പൊതുചടങ്ങുകളില്‍ ഭരണാധികാരികളില്‍ നിന്നും ആവര്‍ത്തിച്ച് കേള്‍ക്കുന്നതല്ലാതെ ഒരു പരിഹാരം ഇതേവരെ ആയിട്ടില്ല. അന്യനാട്ടില്‍ നിന്നുമുള്ള കച്ചവടക്കാരും വഴിവാണിഭക്കാരും നഗരത്തിലെ ഫുട്പാത്തുകള്‍ മുഴുവന്‍ കയ്യടക്കും. ഇവിടങ്ങളില്‍ കച്ചവടത്തിന് ഇടംകിട്ടാന്‍ ചില സ്വകാര്യ ഏജന്റുമാര്‍ക്ക് പകിടി നല്‍കാറുണ്ടെന്ന കാര്യവും അങ്ങാടിപ്പാട്ടാണ്. ഇത്തരം സ്ഥലങ്ങളില്‍ വിലപേശി സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ റോഡില്‍ തടിച്ചുകൂടിയാണ് സാധനങ്ങള്‍ വാങ്ങുന്നത്. ഇതും ഗതാഗതകുരുക്കിന് ഇടയാക്കുന്നു. വര്‍ങ്ങള്‍ക്ക് മുമ്പേ കണ്ണൂര്‍, തലശ്ശേരി നഗരങ്ങളെ ഒഴിവാക്കി ബൈപ്പാസ് റോഡുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശമുണ്ടായെങ്കിലും അവ ഇപ്പോഴും കടലാസിലുറങ്ങുന്നു. ഇച്ഛാശക്തിയുള്ള സര്‍ക്കാറിന്റെ അഭാവം തന്നെയാണ് വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഇന്നും പ്രയാസം സൃഷ്ടിക്കുന്നത്.
പുതിയതെരുവില്‍ നിന്നും കണ്ണൂര്‍ നഗരത്തില്‍ പ്രവേശിക്കാതെ ദീര്‍ഘദൂര വാഹനങ്ങള്‍ കക്കാട് വഴി താണ, കണ്ണോത്തുംചാല്‍ ദേശീയപാതയിലെത്താനുള്ള ബൈപ്പാസ് റോഡ് നിലവിലുണ്ട്. പക്ഷെ റോഡ് പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് ഗതാഗതത്തിന് പറ്റാത്ത അവസ്ഥയിലായതിനാല്‍ വാഹനങ്ങള്‍ പലതും തെക്കീബസാര്‍ , കാല്‍ടെക്‌സ് വഴി തന്നെ പോകുകയാണ്. ഇത് വാഹനകുരുക്കിനിടയാക്കുന്നത് ഇപ്പോഴും തുടരുന്നു.
കൂത്തുപറമ്പില്‍ ഉടനെ തുടങ്ങുന്ന പുതിയ ട്രാഫിക് പരിഷ്‌കാരം ഓണക്കാല ഗതാഗതകുരുക്കിന് ഒരു പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഇതുപോലെ കണ്ണൂരിലും തലശ്ശേരിയിലും ഓണം, ബക്രീദ് ഉത്സവാഘോഷ വേളകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടികള്‍ വേണമെന്ന് ജനം ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ബന്ധപ്പെട്ടവരുടെ അടിയന്തര ശ്രദ്ധപതിയേണ്ടിയിരിക്കുന്നു.

LIVE NEWS - ONLINE

 • 1
  12 hours ago

  യു.ഡി.എഫിലേക്കില്ല: കെ എം മാണി

 • 2
  17 hours ago

  രക്തം പറ്റി കാറിനുള്‍വശം വൃത്തികേടാവുമെന്ന് പോലീസ്: അപടത്തില്‍പ്പെട്ട കൗമാരക്കാര്‍ രക്തം വാര്‍ന്ന മരിച്ചു

 • 3
  18 hours ago

  ശ്യാം പ്രസാദ് വധം: നാലുപേര്‍ പിടിയില്‍

 • 4
  20 hours ago

  മുഖത്തിന് അനുയോജ്യമായ കമ്മല്‍ വാങ്ങിക്കാം…..

 • 5
  1 day ago

  കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

 • 6
  1 day ago

  ദോക് ലാം ചൈനയുടെ ആഭ്യന്തര കാര്യമാണ്, ഇന്ത്യ അതില്‍ ഇടപെടേണ്ട കാര്യമില്ല: ചൈന

 • 7
  1 day ago

  കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

 • 8
  1 day ago

  മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ ചാണ്ടി

 • 9
  2 days ago

  അന്ത്യകൂദാശ അടുത്തവര്‍ക്കുള്ള വന്റിലേറ്ററല്ല ഇടതുമുന്നണി; കാനം