Sunday, September 23rd, 2018

ഓണത്തിനു സ്‌പെഷല്‍ ട്രെയിന്‍

    തിരു: ഓണക്കാലത്തെ തിരക്കു കുറക്കാന്‍ സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ്‌നടത്തുമെന്ന് റെയില്‍വെ അറിയിച്ചു. എറണാകുളം ജംഗ്ഷന്‍-ചെന്നൈ സെന്‍ട്രല്‍, ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ഫാസ്റ്റുകളും ചെന്നൈ സെന്‍ട്രല്‍-തിരുനെല്‍വേലി (കോയമ്പത്തൂര്‍ വഴി) എക്‌സ്പ്രസുമാണ് സര്‍വീസ് നടത്തുക. ഈ ട്രെയിനുകള്‍ക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. എറണാകുളം-ചെന്നൈ സെന്‍ട്രല്‍ അടുത്ത മാസം അഞ്ചിനും 12 നും രാത്രി ഏഴിന് എറണാകുളത്തു നിന്നും പുറപ്പെടും. ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ അടുത്ത മാസം ആറിനും 13 നും രാത്രി ഒന്‍പതിന് … Continue reading "ഓണത്തിനു സ്‌പെഷല്‍ ട്രെയിന്‍"

Published On:Aug 31, 2013 | 10:21 am

Indian Railway

 

 

തിരു: ഓണക്കാലത്തെ തിരക്കു കുറക്കാന്‍ സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ്‌നടത്തുമെന്ന് റെയില്‍വെ അറിയിച്ചു. എറണാകുളം ജംഗ്ഷന്‍-ചെന്നൈ സെന്‍ട്രല്‍, ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ഫാസ്റ്റുകളും ചെന്നൈ സെന്‍ട്രല്‍-തിരുനെല്‍വേലി (കോയമ്പത്തൂര്‍ വഴി) എക്‌സ്പ്രസുമാണ് സര്‍വീസ് നടത്തുക. ഈ ട്രെയിനുകള്‍ക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
എറണാകുളം-ചെന്നൈ സെന്‍ട്രല്‍ അടുത്ത മാസം അഞ്ചിനും 12 നും രാത്രി ഏഴിന് എറണാകുളത്തു നിന്നും പുറപ്പെടും. ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ അടുത്ത മാസം ആറിനും 13 നും രാത്രി ഒന്‍പതിന് ചെന്നൈയില്‍ നിന്നും പുറപ്പെടും. ട്രെയിനുകള്‍ക്ക് ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. ചെന്നൈ സെന്‍ട്രല്‍-തിരുനെല്‍വേലി എക്‌സ്പ്രസ് 13 ന് ഉച്ചകഴിഞ്ഞ് 3.15 ന് ചെന്നൈയില്‍ നിന്നും പുറപ്പെടും. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം, തിരുവനന്തപുരം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
അതേസമയം റെയില്‍വെ ചരക്കുകൂലി വര്‍ധന ഒക്‌ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നു റെയില്‍വേ സഹമന്ത്രി അധിര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. ഇന്ധനവില വര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണു നിരക്കു കൂട്ടുന്നതിനു ന്യായമായി മന്ത്രി ചൂണ്ടിക്കാട്ടുന്നത്. യാത്രാനിരക്കില്‍ വ്യതിയാനം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കിയ ചൗധരി എത്രശതമാനം വര്‍ധനയാണു നടപ്പാക്കാന്‍ പോകുന്നതെന്നു വെളിപ്പെടുത്തിയില്ല. റെയില്‍വേ കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ചരക്കുകൂലി 5.7 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇന്ധനവില വര്‍ധനക്ക് ആനുപാതികമായി ആറുമാസത്തിലൊരിക്കല്‍ ചരക്കുകൂലിയുടെ നിരക്കു പുനഃപരിശോധിക്കാമെന്ന ബജറ്റ് നിര്‍ദേശമനുസരിച്ചാണ് ഒക്‌ടോബറില്‍ നിരക്കുവര്‍ധനക്കു തയാറെടുക്കുന്നതെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു.

LIVE NEWS - ONLINE

  • 1
    7 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    8 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    10 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    12 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    14 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    14 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി