Friday, September 21st, 2018

സ്‌റ്റേഡിയത്തില്‍ മറുനാടന്‍ പുഷ്പവസന്തം

ഗുണ്ടല്‍പേട്ട്, തോവാള എന്നിവിടങ്ങളില്‍നിന്നാണ് കണ്ണൂരില്‍ പൂക്കള്‍ എത്തിക്കുന്നത്.

Published On:Aug 24, 2018 | 11:31 am

എംഎഎം
കണ്ണൂര്‍: പൂക്കളമത്സരവും ഓണാഘോഷവുമൊന്നും നാട് പകിട്ടോടെ നടത്തുന്നില്ലെങ്കിലും പതിവ് പോലെ മറുനാടന്‍ പൂവില്‍പ്പനക്കാര്‍ സ്റ്റേഡിയത്തിന് ചന്തം പകര്‍ന്ന് എത്തി. നിരവധി പേരാണ് മറുനാടന്‍ പൂക്കളുമായി കണ്ണൂര്‍ സ്‌റ്റേഡിയം പരിസരത്ത് നിറഞ്ഞത്. ഇതോടെ നഗരം ഓണക്കാലത്തിന്റെ ദൃശ്യഭംഗിയിലേക്ക് ഉണര്‍ന്നു.
സാധാരണഗതിയില്‍ ഓണത്തിന് ഒരാഴ്ച മുമ്പേ പൂക്കളുമായി കര്‍ണാടകത്തില്‍നിന്നും തമിഴ്‌നാട്ടില്‍ നിന്നും കച്ചവടക്കാര്‍ വരുമായിരുന്നു. ക്ലബ്ബുകളിലും സ്ഥാപനങ്ങളിലും പൂക്കളമരസവും വീടുകളില്‍ പൂക്കളമിടുന്ന പതിവും പ്രമാണിച്ചായിരുന്നു ഇത്. എന്നാല്‍, പ്രളയദുരിതം എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. വഴിയോരവിപണിയില്‍ തുണി-പാത്രക്കച്ചവടക്കാര്‍ പതിവുപോലെ എത്തിയെങ്കിലും പൂക്കച്ചവടക്കാരുടെ എണ്ണം കുറവായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് പുഷ്പവിപണി സജീവമായത്. ഇന്നുപുലര്‍ച്ചെ വലിയ ഭാണ്ഡങ്ങളിലും വാഹനങ്ങളുമായി എത്തിയ പൂക്കച്ചവടക്കാര്‍ റോഡരുകില്‍ കച്ചവടകേന്ദ്രം ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നു. വാടാമുല്ല, ചെണ്ടുമല്ലി, പിച്ചി തുടങ്ങി പെട്ടെന്ന്‌കേടാകാത്ത ഇനങ്ങളാണ് കൊണ്ടുവരുന്നത്. മത്സരം സജീവമാകുന്നതോടെ വില കുറയുമെന്നാണ് പ്രതീക്ഷ. ഗുണ്ടല്‍പേട്ട്, തോവാള എന്നിവിടങ്ങളില്‍നിന്നാണ് കണ്ണൂരില്‍ പൂക്കള്‍ എത്തിക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    7 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    8 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    10 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    10 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    13 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    14 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    17 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    18 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    18 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി