Tuesday, November 20th, 2018

ഓണം ഫെസ്റ്റിന് വര്‍ണാഭമായ തുടക്കം

ബത്തേരി: വര്‍ണ്ണോത്സവം ഓണം ഫെസ്റ്റിന് വര്‍ണാഭമായ തുടക്കം. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തുകളുടേയും ടൂറിസം വകുപ്പിന്റേയും കുടുംബശ്രീയുടേയും സഹകരണത്തോടെയാണ് ഫെസ്റ്റ് ഒരുക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി ഭീമന്‍ പൂക്കളമൊരുക്കി. 14 വരെ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളില്‍ പുരുഷ വനിതാ വടം വലി മത്സരം, പുരുഷന്‍മാര്‍ക്ക് 460 കിലോഗ്രാം വിഭാഗത്തിലും സ്ത്രീകള്‍ക്ക് തൂക്കമില്ലാതെയുമാണ് മത്സരം. നാളെരാവിലെ 10ന് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റിഹാളില്‍ പൂക്കള മത്സരം നടക്കും. 11ന് വൈകിട്ട് അഞ്ചിന് നൂല്‍പുഴ ഗ്രാമ പഞ്ചായത്തിലെ കല്ലൂരില്‍ ഗോത്ര … Continue reading "ഓണം ഫെസ്റ്റിന് വര്‍ണാഭമായ തുടക്കം"

Published On:Sep 9, 2013 | 3:14 pm

ബത്തേരി: വര്‍ണ്ണോത്സവം ഓണം ഫെസ്റ്റിന് വര്‍ണാഭമായ തുടക്കം. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തുകളുടേയും ടൂറിസം വകുപ്പിന്റേയും കുടുംബശ്രീയുടേയും സഹകരണത്തോടെയാണ് ഫെസ്റ്റ് ഒരുക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി ഭീമന്‍ പൂക്കളമൊരുക്കി. 14 വരെ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളില്‍ പുരുഷ വനിതാ വടം വലി മത്സരം, പുരുഷന്‍മാര്‍ക്ക് 460 കിലോഗ്രാം വിഭാഗത്തിലും സ്ത്രീകള്‍ക്ക് തൂക്കമില്ലാതെയുമാണ് മത്സരം. നാളെരാവിലെ 10ന് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റിഹാളില്‍ പൂക്കള മത്സരം നടക്കും.
11ന് വൈകിട്ട് അഞ്ചിന് നൂല്‍പുഴ ഗ്രാമ പഞ്ചായത്തിലെ കല്ലൂരില്‍ ഗോത്ര ജനവിഭാഗങ്ങളുടെ തനതു കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഗോത്ര സന്ധ്യയും 12 ന് രാവിലെ 10ന് നെന്‍മേനി ഗ്രാമ പഞ്ചായത്തിലെ പാരിഷ് ഹാളില്‍ ഓണപ്പാട്ടു മത്സരവും ജലഛായ മത്സരവും നടക്കും നെന്‍മേനി, നൂല്‍പുഴ, മീനങ്ങാടി, അമ്പലവയല്‍, ബത്തേരി എന്നീ ഗ്രാമ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് വര്‍ണ്ണോത്സവം നടത്തുന്നത്. സമാപന ദിവസമായ 14ന് ഉച്ച്ക്ക് രണ്ടിന് ബത്തേരി എല്‍ഐസി ജംഗ്ഷനില്‍ നിന്ന് വാദ്യമേളങ്ങളുടെയും തനതു കലാരൂപങ്ങളുടേയും അകമ്പടിയോടെ മതസൗഹാര്‍ദ്ദ സന്ദേശം വിളംബര ഘോഷയാത്ര നടക്കും.

LIVE NEWS - ONLINE

  • 1
    29 mins ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 2
    42 mins ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 3
    1 hour ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 4
    2 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 5
    2 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 6
    2 hours ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 7
    3 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 8
    3 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 9
    4 hours ago

    ഫഹദിന്റെ നായികയായി സായി പല്ലവി