Friday, April 26th, 2019

കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം

ഈ ഓണം കണ്ണീര്‍മഴയത്താണ് കേരളം ആഘോഷിക്കുന്നത്. ചരിത്രത്തില്‍ അടുത്തിടെയൊന്നും സംഭവിച്ചിട്ടില്ലാത്ത പ്രകൃതിക്ഷോഭത്തിനും ആള്‍നാശത്തിനുമാണ് കേരളം സാക്ഷ്യം വഹിച്ചത്. കാണം വിറ്റും ഓണം ഉണ്ണുന്ന മലയാളിയുടെ പതിവ് ശീലം ഇക്കുറി നാം മാറ്റിവച്ചേ തീരൂ. തമിഴ്്, തെലുങ്ക് സിനിമാലോകം അടക്കം സമ്പാദ്യത്തില്‍നിന്ന് ഒരുപങ്ക് കേരളത്തിന്റെ കണ്ണീരൊപ്പം മാറ്റിവെക്കുമ്പോള്‍ നാം ആഘോഷം സംഘടിപ്പിക്കുന്നതില്‍ അനൗചിത്യമുണ്ട്. തന്റെ ശമ്പളത്തില്‍നിന്ന് ഒരുലക്ഷം രൂപ നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ ആരംഭിച്ച സേവനപ്രവര്‍ത്തനം നാള്‍ ചെല്ലുന്തോറും മുന്നേറുകയാണ്. സര്‍ക്കാര്‍ നടത്തുന്ന ഔദ്യോഗിക ഓണാഘോഷപരിപാടികളും സര്‍ക്കാര്‍ … Continue reading "കാണം വിറ്റുണ്ണേണ്ട; കണ്ണീരൊപ്പാന്‍ കൂടാം"

Published On:Aug 14, 2018 | 3:37 pm

ഈ ഓണം കണ്ണീര്‍മഴയത്താണ് കേരളം ആഘോഷിക്കുന്നത്. ചരിത്രത്തില്‍ അടുത്തിടെയൊന്നും സംഭവിച്ചിട്ടില്ലാത്ത പ്രകൃതിക്ഷോഭത്തിനും ആള്‍നാശത്തിനുമാണ് കേരളം സാക്ഷ്യം വഹിച്ചത്. കാണം വിറ്റും ഓണം ഉണ്ണുന്ന മലയാളിയുടെ പതിവ് ശീലം ഇക്കുറി നാം മാറ്റിവച്ചേ തീരൂ. തമിഴ്്, തെലുങ്ക് സിനിമാലോകം അടക്കം സമ്പാദ്യത്തില്‍നിന്ന് ഒരുപങ്ക് കേരളത്തിന്റെ കണ്ണീരൊപ്പം മാറ്റിവെക്കുമ്പോള്‍ നാം ആഘോഷം സംഘടിപ്പിക്കുന്നതില്‍ അനൗചിത്യമുണ്ട്. തന്റെ ശമ്പളത്തില്‍നിന്ന് ഒരുലക്ഷം രൂപ നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ ആരംഭിച്ച സേവനപ്രവര്‍ത്തനം നാള്‍ ചെല്ലുന്തോറും മുന്നേറുകയാണ്. സര്‍ക്കാര്‍ നടത്തുന്ന ഔദ്യോഗിക ഓണാഘോഷപരിപാടികളും സര്‍ക്കാര്‍ ജീവനക്കാര്‍ സംഘടിപ്പിക്കുന്ന ബൃഹത്തായ ആഘോഷങ്ങളും സര്‍ക്കാര്‍ ഇടപെട്ട് നിയന്ത്രിക്കണം.
കേരളത്തിന്റെ വിവിധ ജില്ലകളില്‍ ഇപ്പോഴും റെഡ് അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും തുടരുകയാണ്. ദുരിതാശ്വാസക്യാമ്പുകളില്‍ ആയിരക്കണക്കിനാളുകള്‍ കഴിയുന്നുണ്ട്. അവരില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവരുണ്ട്. വീടും വസ്തുവകകളും പോയവരുണ്ട്. റേഷന്‍ കാര്‍ഡും ആധാറും ഭൂരേഖകളും കുട്ടികളുടെ പുസ്തകങ്ങളടക്കം മഴയില്‍ നഷ്ടപ്പെട്ടവരുണ്ട്. ഈ സാഹചര്യത്തില്‍ നമ്മുടെ ഏത് ആഘോഷവും സമൂഹത്തോടുള്ള അവഹേളനമാണ്. നിലമ്പൂരിലെ മസ്ജിദ് നൂര്‍ പള്ളി കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ കഷ്ടപ്പെടുന്ന മനുഷ്യര്‍ക്കായി തുറന്നിട്ടതാണ് കേരളത്തിലെ ഏറ്റവും നന്മനിറഞ്ഞ കാഴ്ച. ദുരിതം അനുഭവിക്കുന്ന സഹോദരനെ സഹായിക്കലാണ് ഏറ്റവും ഉന്നതമായ പ്രാര്‍ഥന എന്ന പാഠമാണ് അവര്‍ കേരളത്തിന്റെ മനസാക്ഷിക്ക് മുമ്പില്‍ തുറന്നുവെക്കുന്നത്.
കേരളത്തില്‍ ഓരോ ഓണക്കാലത്തും പൊടിച്ചുകളയുന്നത് കോടികളാണ്. ശമ്പളവും പെന്‍ഷനുമെല്ലാം ആഡംബരച്ചെലവുകള്‍ക്കായി വഴിമാറ്റുന്നു. ആവശ്യമില്ലാതെ വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും വാങ്ങിക്കൂട്ടുന്നു. അപ്പോഴൊക്കെയും നാം അഗതികളെക്കുറിച്ച് ഓര്‍ക്കാറില്ല. ഈ ഓണവും ബക്രീദും മുമ്പില്‍ വന്നപ്പോഴാണ് പ്രകൃതിയുടെ കലിതുള്ളല്‍. ഇത് നമുക്ക് നല്ല ചിന്തയിലേക്കുള്ള വാതില്‍തുറക്കലായി മാറണം.
മലകളായ മലകളെല്ലാം ക്വാറിമാഫിയ തുരന്നുകൊണ്ടുപോകുമ്പോള്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കും. പുഴകളില്‍നിന്ന് മണല്‍വാരിയും പുറമ്പോക്ക് കൈയ്യേറിയും നാം പ്രകൃതിയുടെ കോപം ക്ഷണിച്ചുവരുത്തുന്നു. മെച്ചപ്പെട്ട സാമ്പത്തികശേഷിയില്‍ നാം അഭിമാനിക്കുന്നു. മുറ്റത്ത് മഴവെള്ളം താഴാതിരിക്കാന്‍ സിമന്റ് കട്ടകള്‍ പതിപ്പിക്കുന്നു. എന്തൊക്കെ ചെയ്താലും കാറ്റും മഴയും ഒന്ന് ആഞ്ഞുവീശിയാല്‍ തീരാവുന്നതേയുള്ള നമ്മുടെ അഹന്ത എന്നതാണ് ഈ മഴക്കാലത്തിന്റെ ഓര്‍മപ്പെടുത്തല്‍. തിരിച്ചറിവും തിരുത്തലിനുമുള്ള കാലമാണ് ഇത്. നന്മ പൂക്കുന്ന ഓണത്തെയും പെരുന്നാളിനയും നല്ലത് ചെയ്ത സംതൃപ്തിയോടെ നമുക്ക് വരവേല്‍ക്കാം.

LIVE NEWS - ONLINE

 • 1
  5 mins ago

  ആലപ്പുഴയില്‍ വാഹനാപകടം; മൂന്നു കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

 • 2
  11 hours ago

  കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 • 3
  13 hours ago

  നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

 • 4
  14 hours ago

  ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

 • 5
  17 hours ago

  ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

 • 6
  18 hours ago

  മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

 • 7
  20 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 8
  21 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 9
  21 hours ago

  കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര