Monday, September 24th, 2018

സമരം: തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ അടച്ചിടും

തിരു: വേതന വര്‍ധനവ് ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങിയാല്‍ ആശുപത്രികള്‍ അടച്ചിടുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു. അടിയന്തരഘട്ടങ്ങളില്‍ അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ അസോസിയേഷന്‍ അറിയിച്ചു. നഴ്‌സുമാര്‍ സമരം ആരംഭിച്ചാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറാകും. രോഗികള്‍ മരിക്കാനിടയാകുന്ന സാഹചര്യം ഒഴിവാക്കാനും മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനും ആശുപത്രികള്‍ അടച്ചിടുകയായിരിക്കും ഉചിതമെന്നാണ് മാനേജ്‌മെന്റ് അസോസിയേഷന്റെ വിലയിരുത്തല്‍. സ്വകാര്യ ആശുപത്രികള്‍ അടച്ചിടുന്നതോടെ അടിയന്തര ശസ്ത്രക്രിയകളും മറ്റും മുടങ്ങുകയും ആരോഗ്യമേഖല … Continue reading "സമരം: തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ അടച്ചിടും"

Published On:Jul 13, 2017 | 4:40 pm

തിരു: വേതന വര്‍ധനവ് ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങിയാല്‍ ആശുപത്രികള്‍ അടച്ചിടുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു. അടിയന്തരഘട്ടങ്ങളില്‍ അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ അസോസിയേഷന്‍ അറിയിച്ചു. നഴ്‌സുമാര്‍ സമരം ആരംഭിച്ചാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറാകും. രോഗികള്‍ മരിക്കാനിടയാകുന്ന സാഹചര്യം ഒഴിവാക്കാനും മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനും ആശുപത്രികള്‍ അടച്ചിടുകയായിരിക്കും ഉചിതമെന്നാണ് മാനേജ്‌മെന്റ് അസോസിയേഷന്റെ വിലയിരുത്തല്‍. സ്വകാര്യ ആശുപത്രികള്‍ അടച്ചിടുന്നതോടെ അടിയന്തര ശസ്ത്രക്രിയകളും മറ്റും മുടങ്ങുകയും ആരോഗ്യമേഖല പൂര്‍ണമായി സ്തംഭിക്കുകുകയും ചെയ്യുന്ന അവസ്ഥയാണുണ്ടാവുക. നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചിട്ടും നഴ്‌സുമാര്‍ സമരം തുടരുന്നത് ശരിയല്ലെന്ന് ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി. അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയര്‍ത്തുക, ശമ്പളമില്ലാത്ത ട്രെയിനി നഴ്‌സ് സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നഴ്‌സുമാര്‍ സമരം നടത്തി വരുന്നത്. ആരോഗ്യ മേഖലയിലെ പ്രതിസന്ധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യം സേവനം നല്‍കാമെന്നും നഴ്‌സുമാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആവശ്യപ്പെട്ട ശമ്പള വര്‍ധനവ് ലഭിക്കുന്നില്ലെങ്കില്‍ സമരവുമായി ഏതറ്റം വരെയും പോകുമെന്ന് നഴ്‌സുമാര്‍ വ്യക്തമാക്കി കഴിഞ്ഞു.

LIVE NEWS - ONLINE

  • 1
    16 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    18 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    20 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    22 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    24 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    24 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    2 days ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    2 days ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി