Saturday, February 23rd, 2019

ഓണ്‍ അറൈവല്‍ സംവിധാനം സഞ്ചാരികളെ ആകര്‍ഷിക്കും: മുഖ്യമന്ത്രി

  ഓണ്‍ അറൈവല്‍ സംവിധാനം വഴി കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാവുമെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് ടൂറിസം മേഖലയില്‍ പുതിയൊരു അധ്യായം തുറന്നിരിക്കുകയാണെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ സജീകരിച്ചിട്ടുള്ള ടൂറിസ്റ്റ് വീസ ഓണ്‍ അറൈവല്‍ കൗണ്ടര്‍ സന്ദര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങളിലാണ് പുതിയ സംവിധാനം നിലവില്‍വന്നത്. ഒന്നാം ഘട്ടമായി ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ വിമാനത്താവളങ്ങളിലും രണ്ടാംഘട്ടമായി കേരളത്തിലേതിനൊപ്പം ബംഗലുരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലുമാണ് ഈ സൗകര്യം … Continue reading "ഓണ്‍ അറൈവല്‍ സംവിധാനം സഞ്ചാരികളെ ആകര്‍ഷിക്കും: മുഖ്യമന്ത്രി"

Published On:Aug 29, 2013 | 3:19 pm

airport

 
ഓണ്‍ അറൈവല്‍ സംവിധാനം വഴി കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാവുമെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ഇത് ടൂറിസം മേഖലയില്‍ പുതിയൊരു അധ്യായം തുറന്നിരിക്കുകയാണെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ സജീകരിച്ചിട്ടുള്ള ടൂറിസ്റ്റ് വീസ ഓണ്‍ അറൈവല്‍ കൗണ്ടര്‍ സന്ദര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങളിലാണ് പുതിയ സംവിധാനം നിലവില്‍വന്നത്. ഒന്നാം ഘട്ടമായി ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ വിമാനത്താവളങ്ങളിലും രണ്ടാംഘട്ടമായി കേരളത്തിലേതിനൊപ്പം ബംഗലുരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലുമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. രണ്ടു വിമാനത്താവളങ്ങളില്‍ ഈ സൗകര്യമുള്ള ഏക സംസ്ഥാനം കേരളമാണ്.
ഇനി മുതല്‍ ജപ്പാന്‍, സിംഗപ്പൂര്‍, ഫിന്‍ലന്റ്്, ലക്‌സംബര്‍ഗ്, ന്യൂസിലന്‍ഡ്, ഫിലിപ്പീന്‍സ്, കംബോഡിയ, ലാവോസ്, വിയറ്റ്‌നാം, മ്യാന്‍മര്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍നിന്നു കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്കു തിരുവനന്തപുരം, കൊച്ചി വിമാനത്താവളത്തില്‍ നിന്നുതന്നെ ടൂറിസ്റ്റ് വീസ ലഭ്യമാകും.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒരാള്‍ക്ക് രണ്ടു തവണ മാത്രമേ ഇത്തരത്തില്‍ വിസ നല്‍കുകയുള്ളു. 60 അമേരിക്കന്‍ ഡോളര്‍ നല്‍കിയാല്‍ 30 ദിവസത്തെ കാലാവധിയിലാണു വിസ നല്‍കുക. വിനോദസഞ്ചാരം, സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. മറ്റെന്തെങ്കിലും കാര്യത്തിനോ പ്രവര്‍ത്തനങ്ങള്‍ക്കോ ഇതു നല്‍കില്ല. ടൂറിസ്റ്റ് വീസ ഓണ്‍ അറൈവലിന് അപേക്ഷിക്കുന്നവര്‍ ഇന്ത്യയില്‍ താമസിക്കുന്നവരോ ഇവിടെ ജോലിയുള്ളവരോ ആയിരിക്കരുത്. ആറുമാസത്തെയെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈവശമുണ്ടായിരിക്കണം. വിസക്ക് അപേക്ഷിക്കുമ്പോള്‍ താമസസൗകര്യം ഉറപ്പാക്കിയിട്ടുള്ള ഹോട്ടലില്‍നിന്നുള്ള രേഖയും മടക്കയാത്രയുടെ ടിക്കറ്റും ഹാജരാക്കണം. ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, കേരള ടൂറിസം സെക്രട്ടറി സുമന്‍ ബില്ല, ടൂറിസം ഡയറക്ടര്‍ എസ്. ഹരികിഷോര്‍, തിരുവനന്തപുരം വിമാനത്താവളം ഡയറക്ടര്‍ വി.എന്‍. ചന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

 

LIVE NEWS - ONLINE

 • 1
  42 mins ago

  കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

 • 2
  1 hour ago

  കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

 • 3
  3 hours ago

  ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

 • 4
  3 hours ago

  പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

 • 5
  3 hours ago

  അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

 • 6
  3 hours ago

  മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

 • 7
  3 hours ago

  കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

 • 8
  3 hours ago

  കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

 • 9
  4 hours ago

  കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം