Monday, June 17th, 2019

‘ കരയരുത് ദഖ്‌നീഷ് ലോകം നിന്നോടൊപ്പമുണ്ട് ‘

          സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ കെടുതികള്‍ ലോകത്തിന് മുമ്പില്‍ തുറന്ന് കാട്ടിയ പാലസ്തീന്‍ ബാലന്‍ ഒമ്രാന്‍ ദഖ്‌നീഷിനെ ഓര്‍മ്മയില്ലേ… വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആംബുലന്‍സില്‍ ഇരുത്തിയ ദഖ്‌നിഷിന്റെ ചിത്രം ഏവരുടെയും കരളലിയിച്ചിരുന്നു. പ്രതിസന്ധികളെ അതിജീവിച്ച് പൂര്‍ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ ദഖ്‌നിഷിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സര്‍ക്കാര്‍ അനുകൂല മാധ്യമപ്രവര്‍ത്തകന്‍ ഖലെദ് ഇസ്‌കെഫ്. ചിത്രം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. കരയരുത് ദഖ്‌നീഷ് ലോകം നിന്നോടൊപ്പമുണ്ട്് എന്ന … Continue reading "‘ കരയരുത് ദഖ്‌നീഷ് ലോകം നിന്നോടൊപ്പമുണ്ട് ‘"

Published On:Jun 7, 2017 | 10:08 am

Omran Daqneesh Aleppo Syrian boy Full

 

 

 

 

 

സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ കെടുതികള്‍ ലോകത്തിന് മുമ്പില്‍ തുറന്ന് കാട്ടിയ പാലസ്തീന്‍ ബാലന്‍ ഒമ്രാന്‍ ദഖ്‌നീഷിനെ ഓര്‍മ്മയില്ലേ… വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആംബുലന്‍സില്‍ ഇരുത്തിയ ദഖ്‌നിഷിന്റെ ചിത്രം ഏവരുടെയും കരളലിയിച്ചിരുന്നു. പ്രതിസന്ധികളെ അതിജീവിച്ച് പൂര്‍ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ ദഖ്‌നിഷിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സര്‍ക്കാര്‍ അനുകൂല മാധ്യമപ്രവര്‍ത്തകന്‍ ഖലെദ് ഇസ്‌കെഫ്. ചിത്രം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. കരയരുത് ദഖ്‌നീഷ് ലോകം നിന്നോടൊപ്പമുണ്ട്് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം വൈറലായിരിക്കുന്നത്.
ആലപ്പോയിലെ പുതിയ വീട്ടില്‍ കഴിയുന്ന ദഖ്‌നിഷിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇസ്‌കെഫ് പുറത്തുവിട്ടത്. ആഭ്യന്തര യുദ്ധത്തിന്റെ തീവ്രതയും ഭീകരതയും കാണിച്ചു കൊടുത്ത ദഖ്‌നിഷിന്റെ ചിത്രം ലോകമനസാക്ഷിയെ പിടിച്ചുലച്ചെങ്കിലും ചിത്രം പ്രചരിപ്പിക്കപ്പെട്ടത്തിനു പിന്നില്‍ ദുരുദ്ദേശങ്ങള്‍ ഉണ്ടായിരുന്നതായി ബാലന്റെ പിതാവ് മുഹമ്മദ് ദഖ്‌നിഷ് കുറ്റപ്പെടുത്തി.
പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരായ നീക്കത്തിന്റെ ഭാഗമായി സിറിയന്‍ പ്രതിപക്ഷവും അന്താരാഷ്ട്ര മാധ്യമങ്ങളും ദഖ്‌നിഷിന്റെ ചിത്രങ്ങള്‍ ദുരുപയോഗപ്പെടുത്തുകയായിരുന്നുവെന്ന് ദഖ്‌നിഷിന്റെ പിതാവ് ആരോപിച്ചു
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ഖതര്‍ജി ജില്ലയിലുണ്ടായ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍നിന്ന് രക്ഷപ്പെടുത്തി ആംബുലന്‍സില്‍ ഇരുത്തിയ ദഖ്‌നിഷിന്റെ ചിത്രമാണ് ലോകശ്രദ്ധനേടിയത്. അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍ മഹമൂദ് റസ്ലാനാണ് ചിത്രം പകര്‍ത്തിയത്. ശാന്തനായിരിക്കുന്ന അവന്‍ മുഖം തലോടുന്നതും കൈയില്‍ പുരണ്ട ചോര സീറ്റില്‍ തുടയ്ക്കുന്നതും ഹൃദയഭേദകമായ കാഴ്ചയായിരുന്നു. ഇതേ കെട്ടിടത്തില്‍നിന്ന് ഗുരുതരമായ പരിക്കുകളോടെ പുറത്തെടുത്ത ദഖ്‌നിഷിന്റെ മൂത്തസഹോദരന്‍ അലി ദഖ്‌നീഷ് മരിച്ചിരുന്നു.

LIVE NEWS - ONLINE

 • 1
  4 hours ago

  ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

 • 2
  6 hours ago

  സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

 • 3
  7 hours ago

  മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

 • 4
  10 hours ago

  തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

 • 5
  12 hours ago

  പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

 • 6
  13 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 7
  14 hours ago

  സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

 • 8
  14 hours ago

  ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

 • 9
  15 hours ago

  അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി