Wednesday, April 24th, 2019

ബത്തേരി മാര്‍ക്കറ്റ് വൃത്തിയാക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവ്

സുല്‍ത്താന്‍ ബത്തേരി: മാനിക്കുനി വയലിലെ മത്സ്യമാംസ മാര്‍ക്കറ്റ് വൃത്തിയായി സൂക്ഷിക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടു. വൃത്തിഹീനമായ ചുറ്റുപാടിലാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതെന്നും നിലവാരമില്ലാത്ത മത്സ്യം തോന്നിയ വിലയില്‍ വില്‍ക്കുന്നതായുമുള്ള പരാതിയിയിലാണ് ഉത്തരവ്. മാര്‍ക്കറ്റ് വൃത്തിയായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പഞ്ചായത്ത് അധികൃതര്‍ എല്ലാ ദിവസവും പരിശോധന നടത്തണമെന്നും മത്സ്യ മാംസാദികളുടെ ഗുണനിലവാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി പരിശോധന നടത്തി ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജനകീയ വേദിക്കുവേണ്ടി അബ്ദുല്ലക്കുട്ടി കരുവള്ളിക്കുന്ന് നല്‍കിയ പരാതിയിലാണ് ഓംബുഡ്‌സ്മാന്‍ ഉത്തരവ്. ഓരോ സ്റ്റാളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും ഉപഭോക്താക്കള്‍ … Continue reading "ബത്തേരി മാര്‍ക്കറ്റ് വൃത്തിയാക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവ്"

Published On:Aug 16, 2013 | 5:24 pm

സുല്‍ത്താന്‍ ബത്തേരി: മാനിക്കുനി വയലിലെ മത്സ്യമാംസ മാര്‍ക്കറ്റ് വൃത്തിയായി സൂക്ഷിക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടു. വൃത്തിഹീനമായ ചുറ്റുപാടിലാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതെന്നും നിലവാരമില്ലാത്ത മത്സ്യം തോന്നിയ വിലയില്‍ വില്‍ക്കുന്നതായുമുള്ള പരാതിയിയിലാണ് ഉത്തരവ്. മാര്‍ക്കറ്റ് വൃത്തിയായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പഞ്ചായത്ത് അധികൃതര്‍ എല്ലാ ദിവസവും പരിശോധന നടത്തണമെന്നും മത്സ്യ മാംസാദികളുടെ ഗുണനിലവാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി പരിശോധന നടത്തി ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജനകീയ വേദിക്കുവേണ്ടി അബ്ദുല്ലക്കുട്ടി കരുവള്ളിക്കുന്ന് നല്‍കിയ പരാതിയിലാണ് ഓംബുഡ്‌സ്മാന്‍ ഉത്തരവ്. ഓരോ സ്റ്റാളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ ബില്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്. വ്യാപാരികളുടെ ലൈസന്‍സ് സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണം. ജീവനക്കാരുടെ പേരും മേല്‍വിലാസവും രേഖപ്പെടുത്തി സ്റ്റാളില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

 

LIVE NEWS - ONLINE

  • 1
    38 mins ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 2
    1 hour ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 3
    1 hour ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 4
    4 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 5
    5 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 6
    5 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

  • 7
    5 hours ago

    ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

  • 8
    6 hours ago

    തൃശൂരില്‍ രണ്ടുപേരെ വെട്ടിക്കൊന്നു

  • 9
    6 hours ago

    ഗംഭീറിന്റെ ആസ്തി 147