Wednesday, August 21st, 2019

വെള്ളത്തോട് അലര്‍ജിയുള്ള രോഗവുമായി യൂട്യൂബ് സ്റ്റാര്‍

വിയര്‍ക്കാനോ കുളിക്കാനോ കരയാനോ പറ്റാത്ത് അവസ്ഥയിലാണ് ഈ പെണ്‍കുട്ടി

Published On:May 13, 2019 | 9:17 am

‘നിനക്ക് വെള്ളത്തോട് അലര്‍ജിയാണോ’ എന്ന് ചോദിച്ച് സുഹൃത്തുക്കളെ നമ്മള്‍ കളിയാക്കാറുണ്ട്. അതൊരു കളിയാക്കല്‍ മാത്രം. എന്നാല്‍ അത്തരം അവസ്ഥ നേരിടേണ്ടി വരുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ഈ പ്രശ്‌നത്തിലൂടെ കടന്നു പോവുകയാണ് സസെക്സില്‍ നിന്നുള്ള നിയ സെല്‍വേ എന്ന 21 വയസ്സുകാരിക്ക്. വെള്ളത്തോടുള്ള അലര്‍ജിയായ അക്വാജെനിക്ക് പ്രൂരിട്ടസ്(aquagenic pruritus) എന്ന പ്രശ്നമാണ് നിയയ്ക്ക്.
അഞ്ച് വയസ്സുള്ളപ്പോഴാണ് നിയയില്‍ ഈ പ്രശ്നം കണ്ടുതുടങ്ങിയത്. ആദ്യമൊന്നും ലക്ഷണങ്ങളെ കാര്യമാക്കിയില്ല. എന്നാല്‍ പ്രായമേറും തോറും പ്രശ്നങ്ങള്‍ വഷളായി വരികയായിരുന്നു. ശരീരവും വെള്ളവുമായി ബാഹ്യ സമ്പര്‍ക്കം ഉണ്ടായാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് നിയയില്‍ പ്രത്യക്ഷപ്പെടുന്നത്. കുളിക്കുകയോ മുഖമോ കൈയ്യോ കഴുകുകയോ ചെയ്താല്‍ ചുവന്നുതടിച്ച പാടുകള്‍ പ്രത്യക്ഷപ്പെടുക, കഠിനമായ വേദന, പുകച്ചില്‍ തുടങ്ങിയവ നിയയ്ക്കുണ്ടാവും. കരച്ചില്‍, വിയര്‍പ്പ് തുടങ്ങിയവ പോലും പ്രശ്നമാണ്. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന വേദനയാണ് ഇത് നിയയ്ക്ക് നല്‍കുക.
വെള്ളത്തോടുള്ള അലര്‍ജി കാരണം നിയയ്ക്ക് വീടിനു പുറത്തേക്ക് പോവാനോ ജോലി ചെയ്യാനോ സാധിക്കുന്നില്ല. മഴയും മഞ്ഞുമെല്ലാം നിയയുടെ ശരീരത്തെ വേദനിപ്പിക്കും. ഈ അവസ്ഥ കാരണം ഇന്‍ഷുറന്‍സ് കമ്പനി എക്സിക്യൂട്ടീവ് ആയിരുന്ന നിയയ്ക്ക ജോലി പോലും ഉപേക്ഷിക്കേണ്ടുവന്നു.

LIVE NEWS - ONLINE

  • 1
    10 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    11 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    13 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    16 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    17 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    17 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    18 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    18 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    18 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു