Tuesday, December 18th, 2018

വാര്‍ദ്ധക്യത്തില്‍ ബാധിക്കുന്ന രോഗങ്ങള്‍

ഒരു വ്യക്തിയുടെ ശരീരം പ്രായമാകുമ്പോള്‍ ശാരീരിക അവസ്ഥകള്‍ പല രോഗങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും വഴിമാറുന്നു

Published On:Oct 1, 2018 | 9:12 am

പ്രായമായാല്‍ പിന്നെ നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കാര്യമായ ശ്രദ്ധവേണം. പല രോഗങ്ങളും പ്രായമായാല്‍ പിടിപെടാം, മാത്രമല്ല പ്രതികരണ ശേഷിയും ഇല്ലാതാവും. ഏതേ പ്രയക്കാര്‍ക്കും രോഗങ്ങളോട് പൊരുതേണ്ടി വരാറുണ്ട്. എന്നാല്‍ വാര്‍ദ്ധക്യത്തില്‍ അതല്ല അവസ്ഥ. പ്രായമാകല്‍ ഒഴിവാക്കാന്‍ കഴിയാത്തതും അനിവാര്യമായതും ആയ ഒരു പ്രക്രിയയാണ്. ജീവിതശൈലികള്‍, ഭക്ഷണക്രമം, എന്നിവയിലെല്ലാം മാറ്റങ്ങള്‍ സംഭവിക്കുന്നു. ഒരു വ്യക്തിയുടെ ശരീരം പ്രായമാകുമ്പോള്‍ ശാരീരിക അവസ്ഥകള്‍ പല രോഗങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും വഴിമാറുന്നു. പ്രായമായവരെ ബാധിക്കുന്ന ചില പൊതു ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഈ രോഗങ്ങള്‍ പ്രായമായവര്‍ക്ക് മാത്രം വരുന്നവയല്ല, എങ്കിലും പ്രായമായവരില്‍ ഇത് അധികമാണെന്ന് മാത്രം.
പ്രമേഹം
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹം എന്ന രോഗാവസ്ഥ. ശരീരം ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാത്തതോ, ഇന്‌സുലിനോട് പ്രതികരിക്കാത്തതോ ആണ് ഇതിനു കാരണം. പ്രമേഹ രോഗം പൂര്‍ണമായും മാറ്റാന്‍ കഴിയാത്തതാണ്. മരുന്നിലൂടെയും, ചികിത്സയിലൂടെയും ജീവിത ശൈലിയില്‍ മാറ്റം വരുത്തുന്നതിലൂടെ ഇതിന് പരിഹാരം കാണാം.
സന്ധിവാതം
ഒന്നോ അതിലധികമോ സന്ധികളുടെ വീക്കം കൂട്ടുന്ന ഒരു അസുഖമാണ് സന്ധിവാതം. സന്ധിയില്‍ ഉണ്ടാകുന്ന വീക്കം മൂലമുള്ള വേദനയാണ് ആദ്യ ലക്ഷണം
കണ്ണ് രോഗങ്ങള്‍
പ്രയമാകുമ്പോള്‍ കണ്ണിലെ ക്രിസ്റ്റലിന്‍ ലെന്‍സ് വികസിക്കുകയും വെളിച്ചം കടന്നു പോകാന്‍ ബുദ്ധിമുട്ടുണ്ടാകുകയും ചെയുന്നു. പ്രായമാകുമ്പോള്‍ കാഴ്ച മങ്ങാന്‍ തുടങ്ങുന്നത് ലൈറ്റ് സെന്‍സിറ്റീവ് കോശങ്ങള്‍ തളരുന്നത് കൊണ്ടാണ്. അതിനാല്‍ തന്നെയാണ് വാര്‍ദ്ധക്യത്തില്‍ കാഴ്ചക്കുറവ് ഉണ്ടാവുന്നത്.
അല്‍ഷിമേഴ്‌സ്
വാര്‍ദ്ധക്യത്തില്‍ അല്‍ഷിമേഴ്‌സിനെ നേരിടേണ്ടി വരുന്നവരുണ്ട്. പ്രായമായവരില്‍ ഈ രോഗം കൂടുതലാണ്. എല്ലാം മറക്കുന്ന ഒരു അവസ്ഥ. സ്വന്തം പേരുപോലും അവര്‍ ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരുന്നു. ഒരു വ്യക്തിയുടെ വൈകാരികവും മാനസികവും പെരുമാറ്റശേഷിയുമുള്ള കഴിവുകളെയാണ് അല്‍ഷിമേഴ്‌സ് ബാധിക്കുന്നത്
ഹൃദയ സംബന്ധമായ അസുഖങ്ങള്‍
ഹൃദയത്തിന്റെയും രക്ത കുഴലുകളുടെയും ക്രമക്കേട് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കിയേക്കാം. അറുപതുവയസ്സും അതില്‍ കൂടുതലും പ്രായമുള്ളവരില്‍ പലതരത്തിലുള്ള ഹൃദയ രോഗങ്ങള്‍ പിടിപെടാം.
വിഷാദം
വിഷാദം വാര്‍ദ്ധക്യത്തില്‍ സാധാരണമാണ്. ജീവിത ശൈലിയിലെ മാറ്റം , പ്രിയപ്പെട്ടവരുടെ നഷ്ടം, ഒറ്റപ്പെടല്‍ തുടങ്ങിയവയുള്ള മാനസിക പിരിമുറുക്കത്തില്‍ നിന്നാണ് വിഷാദത്തിലെത്തിച്ചേരുന്നത്.

LIVE NEWS - ONLINE

 • 1
  7 hours ago

  ഗുജറാത്തില്‍ ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു

 • 2
  9 hours ago

  മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു

 • 3
  12 hours ago

  പാര്‍ട്ടിയിലെ വനിതകളെ സംരക്ഷിക്കാനാവാത്തവരാണ് വനിതാമതില് കെട്ടുന്നത്: ചെന്നിത്തല

 • 4
  14 hours ago

  ക്യാമറകളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ത്രീയാത്രക്കാര്‍ ഭീതിയില്‍

 • 5
  16 hours ago

  പിറവം കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍

 • 6
  16 hours ago

  കെ എസ് അര്‍ ടി സിയില്‍ വിശ്വാസമില്ല: ഹൈക്കോടതി

 • 7
  16 hours ago

  കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

 • 8
  16 hours ago

  കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

 • 9
  17 hours ago

  ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ തോല്‍വി; ജെയിസും വിട വാങ്ങി