കാസര്‍കോട്: കുളത്തില്‍ കുളിക്കാനിറങ്ങിയ വൃദ്ധന് കാല്‍വഴുതി വീണു മുങ്ങി മരിച്ചു. പുങ്ങംചാല്‍ അടുക്കളകണ്ടത്തെ ബി. കുഞ്ഞമ്പു നായര്‍(75) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴ് മണിയോടെ വീടിനടുത്തുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയ കുഞ്ഞമ്പു നായര്‍ കനത്തമഴയില്‍ ആറടിയോളം താഴ്ചയുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് കുഞ്ഞമ്പു നായരെ പുറത്തെടുത്തു വെള്ളരിക്കുണ്ട് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയാണ് മരിച്ചത്.