Wednesday, February 20th, 2019

പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

പത്തനംതിട്ട: കോന്നിയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ആരോഗ്യത്തിന് ഹാനികരമായ അവസ്ഥയിലുള്ളതുമായ സാധനങ്ങള്‍ പിടിച്ചെടുത്തു. മൂന്നു സ്ഥാപനങ്ങള്‍ പൂട്ടി. ടൗണിലെ ഹോട്ടലുകള്‍, ബേക്കറികള്‍, ബോര്‍മകള്‍, നാരായണപുരം ചന്ത എന്നിവിടങ്ങളിലാണ് താലൂക്ക് ആശുപത്രിയിലെ ബ്ലോക്ക്തല സംഘം പരിശോധന നടത്തിയത്. പല സ്ഥാപനങ്ങളിലും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പാചകം ചെയ്യുന്നത്. എലിയും പാറ്റയും ഉറുമ്പുകളും ഇവയിലൂടെ ഓടിനടക്കുന്നവയാണ് പാക്കറ്റിലാക്കി ബേക്കറികളിലേക്ക് എത്തുന്നത്. പഴകിയ ചപ്പാത്തി, മട്ടന്‍, ചിക്കന്‍, ബീഫ്, എണ്ണ, കോളിഫഌവര്‍ എന്നിവയും സിറ്റി ബേക്കറിയില്‍ നിന്നു കേക്ക്, … Continue reading "പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു"

Published On:Jun 28, 2018 | 8:04 am

പത്തനംതിട്ട: കോന്നിയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ആരോഗ്യത്തിന് ഹാനികരമായ അവസ്ഥയിലുള്ളതുമായ സാധനങ്ങള്‍ പിടിച്ചെടുത്തു. മൂന്നു സ്ഥാപനങ്ങള്‍ പൂട്ടി. ടൗണിലെ ഹോട്ടലുകള്‍, ബേക്കറികള്‍, ബോര്‍മകള്‍, നാരായണപുരം ചന്ത എന്നിവിടങ്ങളിലാണ് താലൂക്ക് ആശുപത്രിയിലെ ബ്ലോക്ക്തല സംഘം പരിശോധന നടത്തിയത്. പല സ്ഥാപനങ്ങളിലും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പാചകം ചെയ്യുന്നത്. എലിയും പാറ്റയും ഉറുമ്പുകളും ഇവയിലൂടെ ഓടിനടക്കുന്നവയാണ് പാക്കറ്റിലാക്കി ബേക്കറികളിലേക്ക് എത്തുന്നത്. പഴകിയ ചപ്പാത്തി, മട്ടന്‍, ചിക്കന്‍, ബീഫ്, എണ്ണ, കോളിഫഌവര്‍ എന്നിവയും സിറ്റി ബേക്കറിയില്‍ നിന്നു കേക്ക്, റെസ്‌ക് പൊടി, പ്രിസര്‍വേറ്റീവ് എന്നിവയും സൂര്യ ഫുഡ്‌സില്‍ നിന്നും കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയും പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങള്‍ പൂട്ടാനുള്ള നോട്ടിസും നല്‍കിയിട്ടുണ്ട്. കേക്കുകള്‍, പഴകിയ ചിക്കന്‍, മട്ടന്‍, ചിക്കന്‍ ഫ്രൈ, കോളിഫഌവര്‍ ഉല്‍പന്നം തുടങ്ങി ഒട്ടേറെ ഇനം ആഹാരസാധനങ്ങളാണ് പിടിച്ചെടുത്തിട്ടുണ്ട്. കോന്നി ഗേറ്റ്, സിറ്റി ബേക്കറി, ജോജീസ് ബേക്കറി, ഹോട്ടല്‍ രുചി, ഹോട്ടല്‍ അസി, ഹോട്ടല്‍ സിംല തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നോട്ടിസ് നല്‍കുകയും ചെയ്തു.

 

LIVE NEWS - ONLINE

  • 1
    4 mins ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 2
    2 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 3
    2 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു

  • 4
    2 hours ago

    ഷംസീര്‍ എംഎല്‍എക്കെതിരെ ആഞ്ഞടിച്ച് ഡീന്‍ കുര്യാക്കോസ്

  • 5
    2 hours ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 6
    3 hours ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 7
    3 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 8
    3 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 9
    3 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍