Wednesday, July 24th, 2019

ഒന്നരക്കോടിയുടെ അസാധു നോട്ടുമായി അഞ്ചംഗ സംഘം പിടിയില്‍

തൃശൂര്‍: ഒന്നരക്കോടിയുടെ 500, 1000 രൂപ അസാധു നോട്ടുകളുമായി അഞ്ചംഗ സംഘം ചാവക്കാട് പിടിയിലായി. ഇവര്‍ സഞ്ചരിച്ച രണ്ടു കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു മലയാളികളും മൂന്നു തമിഴ്‌നാട്ടുകാരുമുള്ള സംഘം കോയമ്പത്തൂരില്‍നിന്നാണ് നോട്ട് എത്തിച്ചത്. കോയമ്പത്തൂര്‍ സ്വദേശികളായ പോത്തന്നൂര്‍ മഞ്ചുണ്ടപുരം റോഡ് മീന്‍കട തെരുവ് താജുദ്ദീന്‍(37), പാലക്കാട് മങ്കര പറളി നാരാപറമ്പില്‍ ഹബീബ്(58), കരുമ്പുകടൈ ആസാദ് നഗറില്‍ മുഹമ്മദ് റിഷാദ്(29), കരുമ്പുകടൈ പള്ളി സ്ട്രീറ്റില്‍ ഫിറോസ്ഖാന്‍(33), വടക്കാഞ്ചേരി റെയില്‍വേ സ്‌റ്റേഷനടുത്ത് പുത്തന്‍പീടികയില്‍ ഷറഫുദ്ദീന്‍(40) എന്നിവരാണു പിടിയിലായത്. പോലീസിന് … Continue reading "ഒന്നരക്കോടിയുടെ അസാധു നോട്ടുമായി അഞ്ചംഗ സംഘം പിടിയില്‍"

Published On:Jun 2, 2018 | 8:04 am

തൃശൂര്‍: ഒന്നരക്കോടിയുടെ 500, 1000 രൂപ അസാധു നോട്ടുകളുമായി അഞ്ചംഗ സംഘം ചാവക്കാട് പിടിയിലായി. ഇവര്‍ സഞ്ചരിച്ച രണ്ടു കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു മലയാളികളും മൂന്നു തമിഴ്‌നാട്ടുകാരുമുള്ള സംഘം കോയമ്പത്തൂരില്‍നിന്നാണ് നോട്ട് എത്തിച്ചത്. കോയമ്പത്തൂര്‍ സ്വദേശികളായ പോത്തന്നൂര്‍ മഞ്ചുണ്ടപുരം റോഡ് മീന്‍കട തെരുവ് താജുദ്ദീന്‍(37), പാലക്കാട് മങ്കര പറളി നാരാപറമ്പില്‍ ഹബീബ്(58), കരുമ്പുകടൈ ആസാദ് നഗറില്‍ മുഹമ്മദ് റിഷാദ്(29), കരുമ്പുകടൈ പള്ളി സ്ട്രീറ്റില്‍ ഫിറോസ്ഖാന്‍(33), വടക്കാഞ്ചേരി റെയില്‍വേ സ്‌റ്റേഷനടുത്ത് പുത്തന്‍പീടികയില്‍ ഷറഫുദ്ദീന്‍(40) എന്നിവരാണു പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ നടത്തിയ വാഹന പരിശോധനയിലാണ് വടക്കേ ബൈപാസില്‍ ഇവര്‍ പിടിയിലായത്. തമിഴ്‌നാട്, കേരള റജിസ്‌ട്രേഷനുകളിലുള്ള രണ്ടു കാറുകളിലായാണ് സംഘം ഉണ്ടായിരുന്നത്. ഒരു കാറില്‍ ബാഗിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഒരു ലക്ഷം രൂപയ്ക്കു പുതിയ 20,000 രൂപ കരാര്‍ ഉറപ്പിച്ചാണത്രെ സംഘം ചാവക്കാട്ടെത്തിയത്. കോയമ്പത്തൂരിലുള്ള ഒരാളാണു പണം നല്‍കിയതെന്നു താജുദ്ദീന്‍ പോലീസിനോടു പറഞ്ഞു. കോയമ്പത്തൂരില്‍ വസ്ത്രവ്യാപാരിയായ താജുദ്ദീന്റേതുതന്നെയാണു പണമെന്നു പോലീസ് സംശയിക്കുന്നുണ്ട്. ജില്ലയില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ അസാധു നോട്ട് വേട്ടയാണിത്.

LIVE NEWS - ONLINE

  • 1
    1 min ago

    ഭീകരവാദം തടയണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക

  • 2
    12 hours ago

    കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

  • 3
    14 hours ago

    സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

  • 4
    15 hours ago

    ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

  • 5
    17 hours ago

    കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

  • 6
    18 hours ago

    നിപ ബാധിതന്‍ ആശുപത്രി വിട്ടു

  • 7
    21 hours ago

    മാവ് വീണ് വീട് തകര്‍ന്നു

  • 8
    21 hours ago

    സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

  • 9
    21 hours ago

    പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍