Tuesday, November 13th, 2018

ഒക്കല്‍ തുരുത്ത് ടൂറിസം പദ്ധതിക്കു നടപടി

പെരുമ്പാവൂര്‍ : ഒക്കല്‍ തുരുത്ത് ടൂറിസം പദ്ധതിക്കു ജീവന്‍ വെക്കുന്നു. 25 കോടിയിലധികം രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്റെ നേതൃത്വത്തില്‍ വകുപ്പു മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കാനുള്ള ശ്രമം തുടങ്ങിയത്. കോഴിക്കോട് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട തിരക്കിലാണു ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്. ഇതു കഴിഞ്ഞാല്‍ ഒക്കലിലെ പദ്ധതിപ്രദേശം സന്ദര്‍ശിക്കും. തുരുത്തിലെ 35 ഏക്കറില്‍ പരിസ്ഥിതി സൗഹൃദത്തില്‍ ഊന്നിയുള്ള പദ്ധതി നടപ്പാക്കാനാണുദ്ദേശിക്കുന്നത്. പെരിയാറിന്റെ … Continue reading "ഒക്കല്‍ തുരുത്ത് ടൂറിസം പദ്ധതിക്കു നടപടി"

Published On:Sep 10, 2013 | 4:57 pm

പെരുമ്പാവൂര്‍ : ഒക്കല്‍ തുരുത്ത് ടൂറിസം പദ്ധതിക്കു ജീവന്‍ വെക്കുന്നു. 25 കോടിയിലധികം രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്റെ നേതൃത്വത്തില്‍ വകുപ്പു മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കാനുള്ള ശ്രമം തുടങ്ങിയത്. കോഴിക്കോട് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട തിരക്കിലാണു ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്. ഇതു കഴിഞ്ഞാല്‍ ഒക്കലിലെ പദ്ധതിപ്രദേശം സന്ദര്‍ശിക്കും. തുരുത്തിലെ 35 ഏക്കറില്‍ പരിസ്ഥിതി സൗഹൃദത്തില്‍ ഊന്നിയുള്ള പദ്ധതി നടപ്പാക്കാനാണുദ്ദേശിക്കുന്നത്. പെരിയാറിന്റെ ഭംഗി ആസ്വദിക്കത്തക്കവിധം തുരുത്തിനു ചുറ്റും റോഡ്, ഉല്ലാസ ബോട്ട് സര്‍വീസ്, കോട്ടേജുകള്‍, വനവല്‍ക്കരണം എന്നിവ നടപ്പാക്കണമെന്ന നിര്‍ദേശമാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നത്. ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ പദ്ധതിയില്‍ ഇതിനു മാറ്റം വന്നേക്കും. ലുവ റയില്‍വേ സ്‌റ്റേഷന്‍, കൊച്ചി രാജ്യാന്തര വിമാനത്താവളം, കാലടി തീര്‍ഥാടന കേന്ദ്രം തുടങ്ങിയവയുടെ സാമീപ്യത്താല്‍ വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന പദ്ധതിയാണിത്.

LIVE NEWS - ONLINE

  • 1
    11 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    12 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    13 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    13 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    16 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    17 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    17 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    17 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    18 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി