Tuesday, November 13th, 2018

ഓഖിയെ ഓര്‍മ്മിപ്പിച്ച് വീണ്ടും കടല്‍ക്ഷോഭം

കേരള തീരത്ത് 2.5 മുതല്‍ മൂന്ന് മീറ്റര്‍ വരെയുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

Published On:Apr 23, 2018 | 10:33 am

കണ്ണൂര്‍: തീരപ്രദേശങ്ങള്‍ ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ജാഗ്രതയില്‍. ചിലയിടങ്ങളില്‍ കടലാക്രമണമുണ്ടായിട്ടുണ്ട്. വേലിയേറ്റ സമയത്ത് തീരത്തേക്ക് തിരയടിച്ചുകയറിയത് പരിഭ്രാന്തി പരത്തി.
കൂറ്റന്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും മീന്‍പിടുത്ത തൊഴിലാളികളും തീരദേശ നിവാസികളും ജാഗ്രതപാലിക്കണമെന്ന് കഴിഞ്ഞ ദിവസം തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഴക്കടലില്‍ ഈ പ്രതിഭാസം ഉണ്ടാകില്ലത്രെ. രൂക്ഷമായ കടലാക്രമണത്തില്‍ വിറങ്ങലിച്ച് കഴിയുകയാണ് തീരപ്രദേശത്തെ ജനം. അസാധാരണ കടലാക്രമണമാണ് കടല്‍തീരങ്ങളില്‍ അനുഭവപ്പെടുന്നത്.
ഓഖി ദുരന്തത്തിന്റെയും പിന്നാലെ വന്ന ന്യൂനമര്‍ദ്ദത്തിന്റെയും വറുതിയില്‍ നിന്നും കരകയറാനുള്ള തീരദേശത്തിന്റെ ശ്രമത്തില്‍ വിലങ്ങുതടിയായി കടല്‍ക്ഷോഭം ശക്തമാവുകയാണ്. വേനലവധി ആസ്വദിക്കാനായി പലരും കുടുംബസമേതം ബീച്ചുകളിലെത്തുന്നുണ്ട്. കടല്‍ ക്ഷോഭമറിയാതെ സഞ്ചാരികള്‍ അശ്രദ്ധയോടെ ഉല്ലസിക്കാനും സെല്‍ഫിയെടുക്കാനും മുതിരുമ്പോള്‍ തിരയില്‍പ്പെടുന്ന സ്ഥിതിയുമുണ്ട്.
കേരള തീരത്ത് 2.5 മുതല്‍ മൂന്ന് മീറ്റര്‍ വരെയുള്ള തിരമാലകള്‍ക്ക് ഇന്ന് അര്‍ദ്ധരാത്രിവരെ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ശക്തമായ തിരയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് ബോട്ടുകള്‍ ഇന്നും കടലില്‍ പോയില്ല.
കടലിന്റെ പ്രക്ഷുബ്ദാവസ്ഥ ശക്തമായി തുടരുന്നതിനാല്‍ തീരത്തുടനീളം നിവാസികള്‍ അതീവജാഗ്രതയിലാണ്. ആയിക്കര ഹാര്‍ബറിലെ 31 ട്രോളിംഗ് ബോട്ടുകള്‍, 32 വലിയ വള്ളങ്ങള്‍, 200 ചെറുതോണികള്‍ എന്നിവ ഇന്ന് കടലില്‍ പോയില്ല. മഹാരാഷ്ട്ര, ആന്ധ്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ മത്സ്യങ്ങളാണ് മാര്‍ക്കറ്റിലെത്തിയത്. അയില വലുത്-180, ചെറുത്-150, അയക്കൂറ – 600-650, ആവോലി-300, വളര്‍ത്തുചെമ്മീന്‍-300 എന്നിങ്ങനെയാണ് ഹോള്‍സെയില്‍വില.

 

LIVE NEWS - ONLINE

  • 1
    5 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    6 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    7 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    7 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    9 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    11 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    11 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    11 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    12 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി