Monday, March 19th, 2018

സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കണം

ഓഖി ചുഴലിക്കാറ്റ് കേരള, തമിഴ്‌നാട്, ലക്ഷദ്വീപ് പ്രദേശങ്ങൡ നാശം വിതച്ച് കടന്നുപോയിട്ട് ഒരാഴ്ചയായി. കടലില്‍ മത്സ്യബന്ധനത്തിന് പോയ തൊണ്ണൂറോളം പേര്‍ ഇനിയും തിരിച്ചുവന്നിട്ടില്ല. ഇരുന്നൂറോളം പേര്‍ വരാനുണ്ടെന്ന് കടലില്‍ പോയവരുടെ വീടുകൡ നിന്ന് ശേഖരിച്ച കണക്ക് പ്രകാരം രൂപതയും പറയുന്നു. തിരച്ചില്‍ തുടരുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ സുരക്ഷാദൗത്യങ്ങളുടെ ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി വിലയിരുത്തി. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കേരള തീരത്ത് നിന്നും … Continue reading "സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കണം"

Published On:Dec 6, 2017 | 1:38 pm

ഓഖി ചുഴലിക്കാറ്റ് കേരള, തമിഴ്‌നാട്, ലക്ഷദ്വീപ് പ്രദേശങ്ങൡ നാശം വിതച്ച് കടന്നുപോയിട്ട് ഒരാഴ്ചയായി. കടലില്‍ മത്സ്യബന്ധനത്തിന് പോയ തൊണ്ണൂറോളം പേര്‍ ഇനിയും തിരിച്ചുവന്നിട്ടില്ല. ഇരുന്നൂറോളം പേര്‍ വരാനുണ്ടെന്ന് കടലില്‍ പോയവരുടെ വീടുകൡ നിന്ന് ശേഖരിച്ച കണക്ക് പ്രകാരം രൂപതയും പറയുന്നു. തിരച്ചില്‍ തുടരുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ സുരക്ഷാദൗത്യങ്ങളുടെ ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി വിലയിരുത്തി.
പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കേരള തീരത്ത് നിന്നും യഥാസമയം മുന്നറിയിപ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് പോയ 600 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി യോഗത്തില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. നാവികസേന, തീരരക്ഷാസേന എന്നിവയുടെ കപ്പലുകളും ബോട്ടുകളും വ്യോമസേനയുടെ ഹെലികോപ്റ്ററുകളും രക്ഷാദൗത്യത്തില്‍ പങ്കെടുത്തത് പരമാവധി ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകരമായി. ദുരന്തം നടന്ന് ഒരാഴ്ചയായിട്ടും യഥാസമയം മുന്നറിയിപ്പ് ലഭിക്കാത്തതിനെ ചൊല്ലിയും സുരക്ഷാസംവിധാനം സംബന്ധിച്ച ഇല്ലായ്മയും പോരായ്മയുമൊക്കെ ഇപ്പോഴും പരക്കെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. കടലില്‍ അപകടത്തില്‍ പെടുന്നവര്‍ക്ക് എത്രയും പെട്ടെന്ന് സഹായം എത്തിക്കാന്‍ ഏര്‍പ്പെടുത്തിയ തീരദേശ പോലീസിന്റെ ഇല്ലായ്മകളും ഏറെ പരാമര്‍ശവിധേയമായിട്ടുണ്ട്.
പല തീരദേശ പോലീസ് സ്റ്റേഷനുകളിലും അനുവദിച്ച ബോട്ടുകള്‍ ഉപയോഗയോഗ്യമല്ല. കടലില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ലൈഫ് ജാക്കറ്റില്ല. ചുമതലയുള്ള ഓഫീസര്‍മാര്‍ പലേടത്തുമില്ല. തീരദേശ പോലീസ് സ്റ്റേഷനുകളിലെ പല പോലീസുകാര്‍ക്കും ഇതേവരെ സുരക്ഷാ പരിശീലനം പോലും ലഭിച്ചില്ലെന്നാണ് ആരോപണം. കടലില്‍ നിരീക്ഷണം നടത്തേണ്ട പോലീസിന് ഇപ്പോള്‍ കരക്കിരുന്ന് നിരീക്ഷിക്കാനെ കഴിയുന്നുള്ളൂ.
ബോട്ടുകളില്‍ ഘടിപ്പിച്ച കോടിക്കണക്കിന് രൂപ വിലയുള്ള ഇന്റര്‍സെപ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഗോവയിലെ കമ്പനിയില്‍ നിന്ന് വാങ്ങിയ ബോട്ടുകള്‍ കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമല്ലെന്ന അഭിപ്രായവുമുണ്ട്. കണ്ണൂരില്‍ ദുരന്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ളത് ഒരു വാടക ബോട്ട് മാത്രമാണ്. അഴീക്കോട്, തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷനുകളില്‍ മൂന്ന് ചെറിയ ബോട്ടുകള്‍ മാത്രമാണുള്ളത്. ഇവ പട്രോളിങ്ങിന് മാത്രമെ ഉപയോഗിക്കാന്‍ കഴിയൂ. കാലാവസ്ഥ മാറ്റം, പ്രകൃതി ദുരന്തം എന്നിവ എപ്പോഴാണ് സംഭവിക്കുക എന്ന് മുന്‍കൂട്ടി അറിയാന്‍ സംവിധാനമുണ്ട്. അറിവ് ലഭിച്ചാല്‍ സുരക്ഷക്ക് തയ്യാറാവേണ്ട സംവിധാനങ്ങള്‍ ഇല്ലായ്മയും പോരായ്മയുമൊക്കെയായി നിലകൊള്ളുമ്പോള്‍ അത് കൂടുതല്‍ മനുഷ്യജീവനെ അപകടത്തിലേക്ക് എത്തിക്കുമെന്ന് അനുഭവത്തിലൂടെ മനസിലാക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കും അവസരമുണ്ടായി. ഇനിയെങ്കിലും ഒരു കരുതല്‍ നടപടി ആവശ്യമാണ്. സുരക്ഷാ സംവിധാനങ്ങള്‍ സര്‍വ്വസജ്ജമായിരിക്കണം. അപകടമുണ്ടായാല്‍ മാത്രമെ സുരക്ഷാ സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയിലാക്കൂവെന്ന രീതി മാറണം.

LIVE NEWS - ONLINE

 • 1
  1 hour ago

  ചന്ദ്രശേഖര്‍ റാവുവും മമതയും കൂടിക്കാഴ്ച നടത്തി

 • 2
  2 hours ago

  2ജി സ്പെക്ട്രം അഴിമതി: പ്രതികളെ കുറ്റവിമുക്തരാക്കിയുള്ള വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍

 • 3
  5 hours ago

  മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം

 • 4
  5 hours ago

  മുന്‍ മന്ത്രി അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം

 • 5
  8 hours ago

  കാലിത്തീറ്റ കുംഭ കോണം; നാലാം കേസിലും ലാലു കുറ്റക്കാരന്‍

 • 6
  8 hours ago

  ഇത് താന്‍ടാ പോലീസ്

 • 7
  8 hours ago

  സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ കഠിന തടവും പിഴയും

 • 8
  8 hours ago

  പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റ്

 • 9
  8 hours ago

  ബഹളം; പാര്‍ല്ലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു