Friday, September 21st, 2018

ഗിന്ന്‌സ് ബുക്ക് ലക്ഷ്യമിട്ട് റേഡിയോ ജോക്കികള്‍

              ദുബൈ: ദൈര്‍ഘ്യമേറിയ റേഡിയോ പരിപാടി അവതരിപ്പിച്ച് ഗിന്നസ് ബുക്കില്‍ സ്ഥാനം നേടാനൊരുങ്ങുകയാണ് ഹിറ്റ് 96.7 എഫ്.എമ്മിലെ റേഡിയോ ജോക്കികളായ മിഥുനും സിന്ധുവും. 84 മണിക്കൂര്‍ മാരത്തണ്‍ പരിപാടി അവതരിപ്പിക്കാനുള്ള ഇവരുടെ ശ്രമം ലക്ഷ്യം കണ്ടാല്‍ അത് മലയാളികളുടെ പേരിലുള്ള മറ്റൊരു ലോകറെക്കോഡാകും. നിലവില്‍ 77 മണിക്കൂര്‍ തുടര്‍ച്ചയായി പരിപാടി നടത്തിയ സിങ്കപ്പുര്‍ ഹോട്ട് എഫ്.എമ്മിലെ ആര്‍ജെ ജോഡിയുടെ പേരാണ് ഗിന്നസ്ബുക്കിലുള്ളത്. ബി.ബി.സിയുടെ 70 മണിക്കൂറിന്റെ റെക്കോഡ് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് … Continue reading "ഗിന്ന്‌സ് ബുക്ക് ലക്ഷ്യമിട്ട് റേഡിയോ ജോക്കികള്‍"

Published On:Dec 6, 2013 | 10:37 am

RJ GWR Mithun & Sindhu

 

 

 

 

 

 

 

ദുബൈ: ദൈര്‍ഘ്യമേറിയ റേഡിയോ പരിപാടി അവതരിപ്പിച്ച് ഗിന്നസ് ബുക്കില്‍ സ്ഥാനം നേടാനൊരുങ്ങുകയാണ് ഹിറ്റ് 96.7 എഫ്.എമ്മിലെ റേഡിയോ ജോക്കികളായ മിഥുനും സിന്ധുവും. 84 മണിക്കൂര്‍ മാരത്തണ്‍ പരിപാടി അവതരിപ്പിക്കാനുള്ള ഇവരുടെ ശ്രമം ലക്ഷ്യം കണ്ടാല്‍ അത് മലയാളികളുടെ പേരിലുള്ള മറ്റൊരു ലോകറെക്കോഡാകും. നിലവില്‍ 77 മണിക്കൂര്‍ തുടര്‍ച്ചയായി പരിപാടി നടത്തിയ സിങ്കപ്പുര്‍ ഹോട്ട് എഫ്.എമ്മിലെ ആര്‍ജെ ജോഡിയുടെ പേരാണ് ഗിന്നസ്ബുക്കിലുള്ളത്. ബി.ബി.സിയുടെ 70 മണിക്കൂറിന്റെ റെക്കോഡ് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഹോട്ട് എഫ്.എം തിരുത്തിക്കുറിച്ചത്. ആഴ്ചയില്‍ അഞ്ചുദിവസം വൈകിട്ട് അഞ്ചു മണി മുതല്‍ രാത്രി ഒമ്പതു മണിവരെ മിഥുനും സിന്ധുവും ഹിറ്റ് എഫ്.എമ്മില്‍ അവതരിപ്പിക്കുന്ന ‘റേഡിയോആക്ടീവ്’ പരിപാടിയാണ് നിര്‍ത്താതെ മൂന്നര ദിവസം പ്രക്ഷേപണം ചെയ്യുന്നത്. ഇന്നലെ വൈകിട്ട് അഞ്ചിന് ആരംഭിച്ച പരിപാടി തിങ്കളാഴ്ച രാവിലെ അഞ്ചിനാണ് അവസാനിക്കുക. ഞായറാഴ്ച രാത്രി 10 മണി വരെ എത്തിച്ചാല്‍ തന്നെ ഗിന്നസില്‍ കയറാനുള്ള സമയമാകും. പൊതുജന മധ്യത്തിലായിരിക്കണം പരിപാടി നടത്തേണ്ടതെന്ന നിബന്ധനയുള്ളതിനാല്‍ അല്‍ബര്‍ഷയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ പ്രത്യേകം സജ്ജീകരിച്ച സ്റ്റുഡിയോയില്‍ നിന്നാണ് പ്രക്ഷേപണം. ഒരു മണിക്കൂര്‍ പരിപാടി അവതരിപ്പിച്ചാല്‍ അഞ്ചു മിനിറ്റ് വിശ്രമിക്കാന്‍ അനുവാദമുണ്ട്. ഇത് കൂട്ടിവെച്ച് എടുക്കാനും പറ്റും. ഈ സമയത്തല്ലാതെ സ്റ്റുഡിയോ വിട്ടു പുറത്തുപോകാനാവില്ല. ഒരു മണിക്കൂറില്‍ 10 മിനിറ്റ് വാര്‍ത്തയും എട്ടുമിനിറ്റ് പരസ്യവും പ്രക്ഷേപണം ചെയ്യാന്‍ അനുമതിയുണ്ട്. പാട്ടും സംസാരവും ചര്‍ച്ചയും തമാശയുമെല്ലാം കോര്‍ത്തിണക്കുന്ന പരിപാടിയാണ് ‘റേഡിയോആക്ടീവ്’.

 

 

LIVE NEWS - ONLINE

  • 1
    3 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    4 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    6 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    6 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    9 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    10 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    13 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    14 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    14 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി