Wednesday, April 24th, 2019

തടി കുറക്കാന്‍ ഓട്‌സ് വിദ്യ

പുലാവ്, സൂപ്പ്, സ്‌നാക്‌സ് ഓട്‌സിനെ കൊണ്ട് ഉണ്ടാക്കി കഴിച്ചാല്‍ ഏവര്‍ക്കും ഇഷ്ടപ്പെടും, മാത്രമല്ല തടി കുറക്കാന്‍ സഹായിക്കും

Published On:Apr 6, 2019 | 9:15 am

ആരോഗ്യസംരക്ഷണത്തില്‍ എന്നും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് അമിതവണ്ണവും കുടവയറും. എന്നാല്‍ ഒന്ന് ശ്രമിച്ചാല്‍ എളുപ്പത്തില്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. ഓട്‌സ് ഇ പ്രശ്‌നത്തിന് നല്ലൊരു പരിഹാരമാണ്. ഓട്സ് പ്രഭാത ഭക്ഷണമായി കഴിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ഉണ്ടാക്കുന്നത്. കാര്‍ബോഹൈഡ്രേറ്റിന്റെ കലവറയാണ് ഓട്സ്. ഇത് പെട്ടെന്ന് ദഹനത്തിന് സഹായിക്കുന്നു. ദിവസവും ആറ് മാസം ഓട്സ് സ്ഥിരമായി കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. എന്നാല്‍ ഓട്‌സ് പലര്‍ക്കും അത്ര ഇഷ്ടമല്ലെന്നതാണ് സത്യം. സ്ഥിര രീതിയില്‍ നിന്നും ഒന്നു മാറ്റിയാല്‍ ഏവര്‍ക്കും ഇഷ്ടപ്പെടുന്നതാണ് ഓട്്‌സ്. ഓട്സ് കഴിക്കേണ്ട രീതിയില്‍ കഴിച്ചാല്‍ അത് തടിയ പെട്ടെന്ന് തന്നെ ഇല്ലാതാക്കും. പുലാവ്, സൂപ്പ്, സ്‌നാക്‌സ് ഓട്‌സിനെ കൊണ്ട് ഉണ്ടാക്കി കഴിച്ചാല്‍ ഏവര്‍ക്കും ഇഷ്ടപ്പെടും, മാത്രമല്ല തടി കുറക്കാന്‍ സഹായിക്കും
സൂപ്പ് കഴിക്കുന്നവരാണ് നമ്മളെല്ലാവരും. സൂപ്പിന് കട്ടി കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ്് ഓട്സ്. ഓട്സ് പൗഡര്‍ രൂപത്തില്‍ ചേര്‍ത്ത് ഇത് കൊണ്ട് നല്ലൊരു സൂപ്പ് തയ്യാറാക്കാം. ഇത് ആരോഗ്യത്തിന് നല്ലതാണ്.
സ്നാക്സ് ആക്കിയും ഓട്സ് ഉപയോഗിക്കാം. ഇത് ശരീരത്തിലെ കലോറി കുറക്കാന്‍ സഹായിക്കുന്നു. വീട്ടില്‍ തന്നെ ഓട്‌സ് സ്‌നാക്‌സ് തയ്യാറാക്കാം.
ഓട്സ് കൊണ്ട് നല്ല സ്വാദിഷ്ഠമായ രീതിയില്‍ സ്മൂത്തി തയ്യാറാക്കി കഴിക്കാം. ഇത് ആരോഗ്യത്തിനും തടി കുറക്കുന്നതിനും സഹായിക്കുന്നു.
ഓട്സ് കൊണ്ട് പുലാവ് തയ്യാറാക്കാവുന്നതാണ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും കുടവയര്‍ കുറക്കുന്നതിനും തടി കുറക്കുന്നതിനും സഹായിക്കുന്നു.
ബ്രെഡിനോടൊപ്പം അല്‍പം ഓട്സ് കഴിക്കുന്നത് കൊണ്ട് തടി കുറക്കാവുന്നതാണ്. ഇതിലുള്ള ന്യൂട്രീഷ്യസ് പല വിധത്തിലാണ് സഹായിക്കുന്നത്. ഇത് ആരോഗ്യത്തിനും ഏറെ നല്ലതാണ്.
ഓട്സ് തൈര് മിക്സ് ചെയ്ത് ഫ്രൂട്സിനോടൊപ്പം കഴിക്കുന്നതാണ് മറ്റൊന്ന്. ഇത് സ്നാക്സ് രൂപത്തില്‍ കഴിക്കാവുന്നതാണ്. ഫ്രൂട്‌സും ഓട്‌സും അടങ്ങിയതു കൊണ്ട് ആരോഗ്യത്തിന് എത്ര മാത്രം ഗുണം ചെയ്യുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

LIVE NEWS - ONLINE

  • 1
    2 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    3 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    5 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    6 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    7 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    8 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    8 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    10 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    12 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം