Thursday, April 25th, 2019

പണം ധൂര്‍ത്തടിക്കാനുള്ള അവകാശമല്ല ഫെഡറലിസം: ഒ.രാജഗോപാല്‍

അനുവദിച്ച പണം സംസ്ഥാനം എന്തു ചെയ്തു എന്ന് ചോദിക്കാനും അറിയാനുമുള്ള അവകാശം കേന്ദ്രത്തിനുണ്ട്.

Published On:Jul 23, 2018 | 11:41 am

തിരു: കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണം ധൂര്‍ത്തടിക്കാനുള്ള അവകാശമായി ഫെഡറലിസത്തെ കാണരുതെന്ന് ഒ. രാജഗോപാല്‍ എം. എല്‍.എ. അനുവദിച്ച പണം സംസ്ഥാനം എന്തു ചെയ്തു എന്ന് ചോദിക്കാനും അറിയാനുമുള്ള അവകാശം കേന്ദ്രത്തിനുണ്ട്. ഉദ്ദേശിച്ച കാര്യത്തിനായിട്ടാണ് പണം ചെലവഴിക്കുന്നത് എന്ന ഉറപ്പാക്കേണ്ട ചുമതലയും ഉണ്ട്. അത് ഉറപ്പുവരുത്താന്‍ ശ്രമിക്കുമ്പോള്‍ ഫെഡലറിസം അട്ടിമറിക്കുന്ന എന്നു വ്യാഖ്യാനിക്കുന്നത് അംഗീകരിക്കാനാവില്ല. പട്ടികജാതി, പട്ടിക വര്‍ഗ ഫണ്ട് ഉള്‍പ്പെടെ വകമാറ്റി ചെലവിടുന്ന സംസ്ഥാനമാണ് കേരളം.
ഭാവനാപൂര്‍ണമായ പദ്ധതികള്‍ ആസൂത്രണംചെയ്യാനും ആവിഷ്‌കരിക്കാനും സംസ്ഥാനങ്ങള്‍ക്ക് അവകാശം ഉണ്ട്. അവക്കുവേണ്ട സാമ്പത്തികസഹായം ഉറപ്പുവരുത്താന്‍ കേന്ദ്രത്തിനു കഴിയണം. എന്നാല്‍ നല്‍കിയ പണം എങ്ങനെ ഉപയോഗിച്ചു എന്ന് തിരക്കിയാല്‍ ഫെഡറലിസം തകരുമെന്ന മുഖ്യമന്ത്രിയുടെ വാദം അദ്ദേഹത്തിന് ഫെഡറലിസം എന്തെന്ന് അറിയില്ല എന്നതിന്റെ തെളിവാണെന്ന് രാജഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു. മന്ത്രിമാര്‍ ഉള്‍പ്പെട്ട കേന്ദ്ര സംഘം വന്നു പോയിട്ടും മുഖ്യമന്ത്രി മഴ ബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞു നോക്കാത്തത് അപലപനീയമാണെന്നും രാജഗോപാല്‍ കുറ്റപ്പെടുത്തി.

 

LIVE NEWS - ONLINE

  • 1
    30 mins ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 2
    30 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 3
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    3 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    4 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    4 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു