Sunday, January 20th, 2019

കണ്ണൂരിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥി സമരം അവസാനിപ്പിച്ചു

സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് കയറണമെന്ന് കാട്ടി കണ്ണൂര്‍ ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവ് മരവിപ്പിക്കാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്.

Published On:Jul 19, 2017 | 11:31 am

കണ്ണൂര്‍: ജില്ലയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. ജില്ലാ കലക്ടര്‍ നഴ്‌സിംഗ് സംഘടനാ പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് കയറണമെന്ന് കാട്ടി കണ്ണൂര്‍ ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവ് മരവിപ്പിക്കാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. കലക്ടര്‍ വാക്കാല്‍ നല്‍കിയ ഉറപ്പിന്‍മേലാണ് സമരം താല്‍ക്കാലികമായി നിര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്. രേഖാമൂലം ഉറപ്പു ലഭിക്കുന്ന നിലക്ക് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. സമരക്കാര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്നും ചര്‍ച്ചയില്‍ ജില്ലാ ഭരണകൂടം ഉറപ്പുനല്‍കിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രി ഡ്യൂട്ടിക്കായി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ അയക്കണമെന്ന് കാട്ടി ജില്ലാ കലക്ടര്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ച ഉത്തരവാണ് വിവാദമായത്. ഉത്തരവിനെതിരെ സി പി ഐ ജില്ലാ നേതൃത്വം ഉള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കലക്ടറുടെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനും കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടെ, കലക്ടറുടെ വിവാദ ഉത്തരവിനെതിരെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യതാനന്ദന്‍ രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ സമരം അട്ടിമറിക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് വി എസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    6 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    8 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    11 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    14 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    15 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    1 day ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം