Saturday, October 21st, 2017

മാലാഖമാര്‍ പട്ടിണിയില്‍ തന്നെ

മാസങ്ങള്‍ പിന്നിട്ടിട്ടും വര്‍ധിപ്പിച്ച ശമ്പളം ഇതുവരെയും നഴ്‌സുമാര്‍ക്ക് നല്‍കിത്തുടങ്ങിയിട്ടില്ല.

Published On:Oct 11, 2017 | 2:04 pm

എം. അബ്ദുള്‍ മുനീര്‍
കണ്ണൂര്‍: സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്ന് പിടിച്ചുപറി തുടങ്ങിയെങ്കിലും മാലാഖമാര്‍ക്ക് നല്‍കാമെന്നേറ്റ ശമ്പളവര്‍ധനവ് ഇതുവരെ നല്‍കിത്തുടങ്ങിയില്ല.
കഴിഞ്ഞ രണ്ടുമാസം മുമ്പ് നഴ്‌സുമാര്‍ കണ്ണൂരിലടക്കം നടത്തിയ സമരത്തിന്റെയടിസ്ഥാനത്തില്‍ നടത്തിയ സമവായ ചര്‍ച്ചയിലാണ് ശമ്പള വര്‍ധനവിന് ശുപാര്‍ശ ചെയ്തത്. മാസങ്ങള്‍ പിന്നിട്ടിട്ടും വര്‍ധിപ്പിച്ച ശമ്പളം ഇതുവരെയും നഴ്‌സുമാര്‍ക്ക് നല്‍കിത്തുടങ്ങിയിട്ടില്ല.
നഴ്‌സുമാര്‍ക്ക് മിനിമം ശമ്പളം 16000 മുതല്‍ 20,000 രൂപ വരെ നിരക്കില്‍ നല്‍കണമെന്നായിരുന്നു സമരത്തെ തുടര്‍ന്നുള്ള ചര്‍ച്ചയിലെ വ്യവസ്ഥ പ്രകാരം മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടുമാസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ കടലാസില്‍ ഉറങ്ങുകയാണ്. കഴിഞ്ഞമാസം മുതല്‍ തന്നെ ശമ്പളവര്‍ധനവ് നല്‍കുമെന്നാണ് ആശുപത്രി മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയത്.
എന്നാല്‍ പറഞ്ഞ വാക്കുകള്‍ പാലിക്കാന്‍ മനേജ്‌മെന്റ് തയ്യാറാകാതെ വന്നതോടെ വീണ്ടും സമരത്തിന്റെ വഴിയിലേക്ക് നീങ്ങുകയാണ് മാലാഖമാരുടെ സംഘടനകള്‍. എന്നാല്‍ ആശുപത്രി അധികൃതരുടെ രോഗികളെ പിഴിഞ്ഞുകൊണ്ടിരിക്കുകയാണ്. നഴ്‌സുമാരുടെ ശമ്പള വര്‍ധനവിന്റെ പേരില്‍ മുറിവാടകയിലും നഴ്‌സിംഗ് ഫീസിലും സ്വകാര്യ ആശുപത്രി രോഗികളില്‍ നിന്നും കൂടുതല്‍ പണം അധികൃതര്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഒരാഴ്ച ആശുപത്രിയില്‍ അഡ്മിറ്റാകുന്ന രോഗി അസുഖം മാറാതെ തന്നെ നഴ്‌സിംഗ് ഫീസിനത്തില്‍ തന്നെ ആയിരവും അതിലധികവും രോഗികള്‍ അമിതബില്‍ അടക്കേണ്ടിവരുന്നു. ചില സ്വകാര്യ ആശുപത്രികളാകട്ടെ ഇരട്ടി തുകയാണ് നഴ്‌സിംഗ് ഫീസിനത്തില്‍ രോഗികളില്‍ നിന്ന് ഈടാക്കുന്നതത്രെ.
ഇത്തരത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ലാഭക്കച്ചവടവും രോഗികള്‍ക്കും നഴ്‌സുമാര്‍ക്കും നഷ്ടക്കച്ചവടവു മായി മാറിയിരിക്കുകയാണ്.

 

LIVE NEWS - ONLINE

  • 1
    11 mins ago

    വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായ് ബി.ജെ.പി

  • 2
    29 mins ago

    ബി.എസ്.എന്‍.എലിന്റെ പുതിയ ‘കേരള പ്ലാന്‍’

  • 3
    34 mins ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 4
    34 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 5
    60 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 6
    2 hours ago

    താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന മന്ത്രി

  • 7
    2 hours ago

    സംസ്ഥാന കായികോത്സവം: അനുമോള്‍ തമ്പിക്ക് ഡബിള്‍

  • 8
    2 hours ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 9
    2 hours ago

    മലയാളികള്‍ സ്വന്തക്കാരെ പോലെയെന്ന് ജാനകിയമ്മ