Wednesday, September 19th, 2018

ഭര്‍തൃമതിയായ നഴ്‌സിനെ ആശുപത്രിയില്‍ നിന്നും ഒളിച്ചോടിയെന്ന് സൂചന

ഭര്‍ത്താവ് ആശുപത്രിയിലെത്തിച്ച യുവതി മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് കാമുകനൊപ്പം സൂത്രത്തില്‍ മുങ്ങിയെന്നാണ് സംശയം.

Published On:Aug 28, 2018 | 12:25 pm

തലശ്ശേരി: ഡ്യൂട്ടിക്ക് ഹാജരാവാന്‍ രാവിലെ ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ എത്തിയ നഴ്‌സിനെ ദൂരൂഹ സാഹചര്യത്തില്‍ കാണാതായി. ചൊക്ലിക്കടുത്ത കരിയാട് സ്വദേശിനിയെയാണ് കാണാതായത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ കാലത്താണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്.
ഭര്‍ത്താവ് ആശുപത്രിയിലെത്തിച്ച യുവതി മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് കാമുകനൊപ്പം സൂത്രത്തില്‍ മുങ്ങിയെന്നാണ് സംശയം. സംഭവം സംബന്ധിച്ച് മേലൂര്‍ സ്വദേശിയായ ഭര്‍ത്താവിന്റെ പരാതിയില്‍ തലശ്ശേരി പോലീസ് കേസെടുത്തു.
പ്രാഥമികാന്വേഷണത്തില്‍ പരിചയക്കാരനായ നാട്ടിലെ യുവാവുമൊത്ത് ഒളിച്ചോടിയതായി പോലീസിന് സൂചന ലഭിച്ചു. ഒന്നര വര്‍ഷം മുമ്പാണ് മേലൂരിലെ ഗള്‍ഫുകാരനുമായി യുവതി വിവാഹിതയായത്. ഈ ബന്ധത്തില്‍ കുട്ടികളില്ല. വിവാഹത്തിന് മുമ്പേ തന്നെ നാട്ടിലെ യുവാവുമായി നഴ്‌സ് പ്രണയത്തിലായിരുന്നത്രെ.

 

LIVE NEWS - ONLINE

  • 1
    3 mins ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    1 hour ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    2 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    3 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    5 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    5 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    5 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    6 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    7 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല