Saturday, February 23rd, 2019

പി.സി ജോര്‍ജിനെതിരെ കന്യാസ്ത്രീയുടെ കുടുംബം പരാതി നല്‍കും

പി.സി ജോര്‍ജിന്റെ പരാമര്‍ശം വേദനിപ്പിച്ച സാഹചര്യത്തില്‍ ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തില്‍നിന്ന് കന്യാസ്ത്രീ പിന്‍മാറിയതായും ബന്ധുക്കള്‍ അറിയിച്ചു

Published On:Sep 8, 2018 | 8:15 pm

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബം അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ പി.സി ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ പരാതി നല്‍കും. നിയമസഭാ സ്പീക്കര്‍ക്കും പോലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പി.സി ജോര്‍ജിന്റെ പരാമര്‍ശം വേദനിപ്പിച്ച സാഹചര്യത്തില്‍ ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തില്‍നിന്ന് കന്യാസ്ത്രീ പിന്‍മാറിയതായും ബന്ധുക്കള്‍ അറിയിച്ചു. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കന്യാസ്ത്രീ കേസുമായി മുന്നോട്ടുപോകുന്നത്. നീതിതേടി അവരുടെ സഹപ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി മോശമായ പരാമര്‍ശം നടത്തിയതെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞു. കടുത്ത മാനസിക പ്രയാസമുണ്ടായ സാഹചര്യത്തിലാണ് മാധ്യമങ്ങളെ കാണുന്നതില്‍നിന്ന് പിന്മാറുന്നത്. മാനസിക പ്രയാസം മാറിയാല്‍ കന്യാസ്ത്രീ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    9 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    10 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    11 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    14 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    15 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    16 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    16 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    18 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം