Wednesday, February 20th, 2019

നാഷനല്‍ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ എംബിഎ

        കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിനുകീഴില്‍ ഫരീദാബാദില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് (എന്‍ പി ടി ഐ) 2014 – 16 വര്‍ഷത്തെ എംബിഎ പ്രോഗ്രാമിന് അപേക്ഷക്ഷണിച്ചു. എ ഐ സി ടിയുടെ അംഗീകാരത്തോടെ റോത്തക്കിലെ മഹാഋഷി ദയാനന്ദ് യൂനിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്താണ് എന്‍ പി ടി ഐ എംബിഎ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. യോഗ്യത: ഏതെങ്കിലും ശാഖയില്‍ 60 ശതമാനം മാര്‍ക്കോടെ ബി.ഇ അല്‌ളെങ്കില്‍ തത്തുല്യ യോഗ്യത. എ സ് സി, … Continue reading "നാഷനല്‍ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ എംബിഎ"

Published On:Jan 28, 2014 | 7:01 pm

NPTI Full

 

 

 

 
കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിനുകീഴില്‍ ഫരീദാബാദില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് (എന്‍ പി ടി ഐ) 2014 – 16 വര്‍ഷത്തെ എംബിഎ പ്രോഗ്രാമിന് അപേക്ഷക്ഷണിച്ചു. എ ഐ സി ടിയുടെ അംഗീകാരത്തോടെ റോത്തക്കിലെ മഹാഋഷി ദയാനന്ദ് യൂനിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്താണ് എന്‍ പി ടി ഐ എംബിഎ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. യോഗ്യത: ഏതെങ്കിലും ശാഖയില്‍ 60 ശതമാനം മാര്‍ക്കോടെ ബി.ഇ അല്‌ളെങ്കില്‍ തത്തുല്യ യോഗ്യത. എ സ് സി, എസ് ടി വിഭാഗത്തില്‍പെടുന്നവര്‍ക്ക് പാസ് മാര്‍ക്ക് മതി.
ഐ ഐ എമ്മുകള്‍ സംഘടിപ്പിക്കുന്ന 2013 ലെ കാറ്റ് സ്‌കോര്‍ നിര്‍ബന്ധമാണ്. ഈ സ്‌കോറിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുന്നവരെ ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവക്ക് ക്ഷണിക്കും. സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ക്കും വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട സ്വകാര്യ സ്ഥാപനങ്ങള്‍ക്കും എന്‍ജിനീയറിങ് കോളജുകള്‍ക്കും സ്‌പോണ്‍സര്‍ ചെയ്ത് ജീനക്കാരെ അയക്കാം. ഈ വിഭാഗത്തിലെ അപേക്ഷകര്‍ക്ക് കാറ്റ് സ്‌കോര്‍ നിര്‍ബന്ധമല്ല.
വൈദ്യുതി മേഖലയിലെ പൊതുമേഖലാ, സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് എന്‍ പി ടി ഐ പ്രവര്‍ത്തിക്കുന്നത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കാമ്പസ് റിക്രൂട്ട്‌മെന്റ് വഴി പ്‌ളേസ്‌മെന്റ് സൗകര്യവുമുണ്ട്.

ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ്‌സൈറ്റില്‍ വിശദ വിവരങ്ങള്‍ ലഭ്യമാണ്. വിലാസം: www.npti.in

അപേക്ഷ സമര്‍പ്പിക്കേണ്ട വിധം: വെബ്‌സൈറ്റില്‍ അപേക്ഷാ ഫോറം ലഭ്യമാക്കിയിട്ടുണ്ട്. ഇത് പൂരിപ്പിച്ച് നിശ്ചിത അപേക്ഷാ ഫീസ് സഹിതം അപേക്ഷിക്കണം.

പൂരിപ്പിച്ച അപേക്ഷകള്‍ താഴെ പറയുന്ന വിലാസത്തില്‍ അയക്കണം.

Principal Director (Management Studies),
National Power Training Institute,
NPTI Complex, Sector33,
Faridabad-121003, Haryana

അപേക്ഷ ലഭിക്കേണ്ട അവസാന ദിവസം: മാര്‍ച്ച് 15. സംശയ നിവാരണത്തിന്
Email: npti_mbaadmissions@yahoo.com/ mbaadmissions@npti.in എന്നീ ഇമെയില്‍ വിലാസങ്ങളിലോ ബന്ധപ്പെടുക.

 

LIVE NEWS - ONLINE

 • 1
  3 hours ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  5 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  6 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  9 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  9 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  12 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  13 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  13 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  13 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു