Tuesday, July 23rd, 2019

ഇനി കുറഞ്ഞ ചെലവില്‍ എസി യാത്ര

തേര്‍ഡ് എ.സി നിരക്കിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇനി എ.സി ട്രെയിന്‍ യാത്രയും. പുതിയ ഇക്കോണമി എ.സി കോച്ചുകള്‍ ഒരുക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. മുഴുവന്‍ കോച്ചുകളും ശീതീകരിച്ച പുതിയ ട്രെയിനുകളിലാണ് പുതിയ ക്ലാസ് യാത്ര ഒരുക്കുന്നത്. നിലവിലുള്ള ഫസ്റ്റ് എ.സി, സെക്കന്‍ഡ് എ.സി, തേര്‍ഡ് എ.സി എന്നിവക്കൊപ്പം തേര്‍ഡ് എ.സി ഇക്കോണമി എന്ന പേരിലാണ് കോച്ചുകള്‍ വരുന്നത്. കോച്ചുകള്‍ക്ക് ഓട്ടോമാറ്റിക് വാതിലുകളുമുണ്ടാകും. താപനില ശരാശരി 2425 ഡിഗ്രിയില്‍ നിലനിര്‍ത്തുന്നതിനാല്‍ മറ്റ് എ.സി കോച്ചുകളിലേതുപോലെ യാത്രക്കാര്‍ക്ക് വിരിപ്പും … Continue reading "ഇനി കുറഞ്ഞ ചെലവില്‍ എസി യാത്ര"

Published On:Jul 3, 2017 | 9:51 am

തേര്‍ഡ് എ.സി നിരക്കിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇനി എ.സി ട്രെയിന്‍ യാത്രയും. പുതിയ ഇക്കോണമി എ.സി കോച്ചുകള്‍ ഒരുക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. മുഴുവന്‍ കോച്ചുകളും ശീതീകരിച്ച പുതിയ ട്രെയിനുകളിലാണ് പുതിയ ക്ലാസ് യാത്ര ഒരുക്കുന്നത്.
നിലവിലുള്ള ഫസ്റ്റ് എ.സി, സെക്കന്‍ഡ് എ.സി, തേര്‍ഡ് എ.സി എന്നിവക്കൊപ്പം തേര്‍ഡ് എ.സി ഇക്കോണമി എന്ന പേരിലാണ് കോച്ചുകള്‍ വരുന്നത്. കോച്ചുകള്‍ക്ക് ഓട്ടോമാറ്റിക് വാതിലുകളുമുണ്ടാകും. താപനില ശരാശരി 2425 ഡിഗ്രിയില്‍ നിലനിര്‍ത്തുന്നതിനാല്‍ മറ്റ് എ.സി കോച്ചുകളിലേതുപോലെ യാത്രക്കാര്‍ക്ക് വിരിപ്പും പുതപ്പും നല്‍കില്ല. തുടക്കത്തില്‍ ചില റൂട്ടുകളില്‍ മാത്രമായിരിക്കും ചെലവ് കുറഞ്ഞ എ.സി കോച്ചുകളുള്ള ട്രെയിനുകളോടിക്കുക.
നിലവില്‍ മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ സ്ലീപ്പര്‍, തേര്‍ഡ് എ.സി, സെക്കന്‍ഡ് എ.സി, ഫസ്റ്റ് എ.സി എന്നിവയാണുള്ളത്. രാജധാനി, ശതാബ്ദി ട്രെയിനുകളിലും ഇപ്പോള്‍ ആരംഭിച്ച ഹംസഫര്‍, തേജസ് എന്നിവയിലും എല്ലാ കോച്ചുകളും എ.സിയാണ്.
കനത്തചൂടില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നതിനാണ് പുതിയ കോച്ചെന്നും കടുത്ത തണുപ്പ് ഈ കോച്ചുകളില്‍ ഉണ്ടാകില്ലെന്നും റെയില്‍ മന്ത്രാലയം അറിയിച്ചു. പുതുതായി സര്‍വിസ് ആരംഭിച്ച ഹംസഫര്‍ എക്‌സ്പ്രസില്‍ തേര്‍ഡ് എ.സി കോച്ചുകള്‍ മാത്രമാണുള്ളത്. യാത്രക്കാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചിരിക്കുന്നതെന്നും കൂടുതല്‍ ചെലവ് കുറഞ്ഞ എ.സി കോച്ചുകള്‍ വരുന്നതോടെ സ്ഥിരം ദീര്‍ഘദൂരയാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുമെന്നും റെയില്‍വേ വ്യക്തമാക്കി.

 

 

LIVE NEWS - ONLINE

  • 1
    32 mins ago

    തലയോട്ടിക്കുള്ളിലെ രക്തസ്രാവം; മന്ത്രി മണിക്ക് ഇന്ന് ശസ്ത്രക്രിയ

  • 2
    53 mins ago

    കശ്മീര്‍ വിഷയത്തില്‍ ആരുടെയും സഹായം വേണ്ട: ഇന്ത്യ

  • 3
    56 mins ago

    വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

  • 4
    1 hour ago

    ഞാന്‍ പന്ത്രണ്ടാം ക്ലാസുകാരനായ ഗുസ്തിക്കാരന്‍: പൃഥി രാജ്

  • 5
    2 hours ago

    തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

  • 6
    15 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 7
    21 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 8
    22 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 9
    22 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍