Tuesday, September 25th, 2018

അര്‍ബുദ മരുന്നിന് പേറ്റന്റ് : നൊവാര്‍ട്ടിസിന്റെ ഹരജി തള്ളി

ന്യൂഡല്‍ഹി : അര്‍ബുദ മരുന്നിന്റെ പേറ്റന്റ് സ്വന്തമാക്കാന്‍ സ്വിസ് കമ്പനിയായ നൊവാര്‍ട്ടീസ് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. രക്താര്‍ബുദത്തിന്റെ ചികിത്സക്ക് വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലിവെക് എന്ന മരുന്നിന്റെ പേറ്റന്റിനുവേണ്ടി നൊവാര്‍ട്ടിസ് നല്‍കിയ ഹരജിയാണ് തള്ളിയത്. പേറ്റന്റ് നേടിയ ശേഷം ആയിരക്കണക്കിന് രൂപക്ക് മരുന്ന് വില്‍ക്കാമെന്ന കമ്പനിയുടെ തന്ത്രമാണ് ഇതോടെ പൊളിഞ്ഞത്. ഇന്ത്യന്‍ വിപണിയില്‍ താരതമ്യേന കുറഞ്ഞ വിലക്ക് ലഭിക്കുന്ന മരുന്നില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി പേറ്റന്റ് നേടിയ ശേഷം ലക്ഷക്കണക്കിന് രൂപക്ക് വില്‍ക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. 1993ല്‍ … Continue reading "അര്‍ബുദ മരുന്നിന് പേറ്റന്റ് : നൊവാര്‍ട്ടിസിന്റെ ഹരജി തള്ളി"

Published On:Apr 1, 2013 | 7:16 am

ന്യൂഡല്‍ഹി : അര്‍ബുദ മരുന്നിന്റെ പേറ്റന്റ് സ്വന്തമാക്കാന്‍ സ്വിസ് കമ്പനിയായ നൊവാര്‍ട്ടീസ് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. രക്താര്‍ബുദത്തിന്റെ ചികിത്സക്ക് വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലിവെക് എന്ന മരുന്നിന്റെ പേറ്റന്റിനുവേണ്ടി നൊവാര്‍ട്ടിസ് നല്‍കിയ ഹരജിയാണ് തള്ളിയത്. പേറ്റന്റ് നേടിയ ശേഷം ആയിരക്കണക്കിന് രൂപക്ക് മരുന്ന് വില്‍ക്കാമെന്ന കമ്പനിയുടെ തന്ത്രമാണ് ഇതോടെ പൊളിഞ്ഞത്. ഇന്ത്യന്‍ വിപണിയില്‍ താരതമ്യേന കുറഞ്ഞ വിലക്ക് ലഭിക്കുന്ന മരുന്നില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി പേറ്റന്റ് നേടിയ ശേഷം ലക്ഷക്കണക്കിന് രൂപക്ക് വില്‍ക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. 1993ല്‍ കമ്പനി ഈ മരുന്നിന് പേറ്റന്റ് നേടിയിരുന്നു. ചില മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ മെച്ചപ്പെടുത്തി പുറത്തിറക്കുന്നുവെന്ന് കാണിച്ചാണ് കമ്പനി 2006ല്‍ പേറ്റന്റിന് അപേക്ഷ നല്‍കിയത്. ഇതാണ് കോടതി തള്ളിയിരിക്കുന്നത്. നൊവാര്‍ട്ടിസിന്റെ ഹരജി പിഴയോട് കൂടിയാണ് സുപ്രീംകോടതി തള്ളിയത്. പേറ്റന്റ് നിയമത്തില്‍ ഇന്ത്യ കൊണ്ടുവന്ന ഭേദഗതി നിലനില്‍ക്കുമെന്നും നിലവിലുള്ള ഇന്ത്യന്‍ പേറ്റ് നിയമം അനുസരിച്ച് ഇന്ത്യയിലെ കാന്‍സര്‍ മരുന്നുകളുടെ പേറ്റന്റ് നൊവാര്‍ട്ടിസിന് നല്‍കേണ്ടതില്ലെന്നും സുപ്രീംകോടതി വിധിച്ചു. പരിഷ്‌കരിച്ച മരുന്നുകള്‍ പേറ്റന്റിന് അര്‍ഹമല്ലെന്നായിരുന്നു 2005ലെ ഭേദഗതി.
നൊവാര്‍ട്ടിസിന്റെ ഹരജി അനുവദിച്ചിരുന്നെങ്കില്‍ ഇന്ത്യയില്‍ പ്രതിമാസം 8000 രൂപക്ക് ലഭിക്കുന്ന മരുന്നിന് കാന്‍സര്‍ രോഗികള്‍ പ്രതിമാസം 1,40,000ത്തിലേറെ രൂപ ചെലവാക്കേണ്ടി വന്നേനെ. സുപ്രീംകോടതി വിധിയോടെ അര്‍ബുദ രോഗികള്‍ക്ക് വന്‍ ആശ്വാസമായിരിക്കുകയാണ്. ഈ വിധി വന്നതോടെ അര്‍ബുദത്തിനുള്ള മരുന്നുകളുടെ വില സാധാരണക്കാര്‍ക്കു താങ്ങാവുന്ന തരത്തില്‍ ഒതുങ്ങിനില്‍ക്കും. ഗ്ലീവെക് എന്ന പേരിലാണ് ഈ മരുന്ന് ആഗോള വിണപണിയില്‍ ഇറക്കുന്നത്.
പേറ്റന്റ് നേടി മരുന്നുവില വര്‍ധിപ്പിക്കാനുള്ള കമ്പനിയുടെ നീക്കത്തിനെതിരെ രാജ്യത്താകമാനം വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം, കോടതി ഉത്തരവ് മരുന്ന് നിര്‍മാണ രംഗത്തെ വിദേശ നിക്ഷേപത്തെ തളര്‍ത്തുമെന്ന വാദവുമായി ചില വിദേശകമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    6 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    8 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    9 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    12 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    13 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    14 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    15 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    15 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    15 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു