നോട്ട് മാറ്റം; ഒരാഴ്ച 24,000 രൂപ പിന്‍വലിക്കാം; എ.ടി.എം വഴി 2,500

Published:November 14, 2016

new-indian-currency-bundles-full

 

 

 

കോഴിക്കോട്: കറന്‍സി പിന്‍വലിക്കല്‍ രാജ്യത്ത് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ കേന്ദ്ര സര്‍ക്കാര്‍ കറന്‍സി മാറുന്നതിനും സ്വീകരിക്കുന്നതിനുമുള്ള ഉപാധികളില്‍ നേരിയ ഇളവ് വരുത്തി. ഒരു ദിവസം എ.ടി.എമ്മുകളില്‍നിന്ന് പിന്‍വലിക്കാവുന്ന തുക 2000ല്‍നിന്ന് 2500 രൂപയായും ഒരാഴ്ച ബാങ്കില്‍നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 20,000ല്‍നിന്ന് 24,000 രൂപയായും വര്‍ധിപ്പിച്ചു. പഴയ കറന്‍സി മാറ്റുന്നതിനുള്ള പരിധി 4000ല്‍നിന്ന് 4500 രൂപയായും ഉയര്‍ത്തി.
കറന്‍സി മാറ്റവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ധനമന്ത്രാലയത്തില്‍ നടന്ന അവലോകന യോഗത്തില്‍ ഇതടക്കം 14 തീരുമാനങ്ങളെടുത്തതായും അവ ബന്ധപ്പെട്ടവരെ അറിയിച്ചതായും കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഇന്നലെ വൈകീട്ട് അഞ്ച് വരെയുള്ള ആദ്യത്തെ നാലുദിവസം കൊണ്ട് രാജ്യത്ത് മൂന്നു ലക്ഷം കോടിയുടെ 500ന്റെയും 1000ന്റെയും പഴയ നോട്ടുകള്‍ നിക്ഷേപിച്ചപ്പോള്‍ 50,000 കോടി രൂപയാണ് എ.ടി.എം വഴിയും ബാങ്കുകളിലൂടെയുള്ള കറന്‍സി മാറ്റവും വഴി തിരിച്ചുകൊടുക്കാനായതെന്ന് യോഗം വിലയിരുത്തി. ഇത്രയും ദിവസം കൊണ്ട് രാജ്യത്ത് മൊത്തം 21 കോടി ഇടപാടുകള്‍ നടന്നുവെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.