Tuesday, May 21st, 2019

മുഖം മിനുക്കിയ മൂക്കുത്തിയഴക്

ഒരുകാലത്ത് ചെറിയ മൂക്കുകുത്തിയായിരുന്നു ഫാഷന്‍, എന്നാല്‍ ഇന്ന് പെണ്‍കുട്ടികള്‍ക്ക് പ്രിയം വലിയതിനോടാണ്.

Published On:Aug 16, 2017 | 11:23 am

ഫാഷന്‍ രംഗത്ത് എന്ത് മാറ്റം വന്നാലും അത് ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ് നമ്മള്‍. വസ്ത്രങ്ങളിലെ ഡിസൈനാകട്ടെ, ബാഗുകളിലെ മാറ്റങ്ങളാവട്ടെ ഫാഷന്‍ രംഗത്തെ ഏത് പരീക്ഷണവും നമ്മള്‍ ഉപയോഗിച്ച് നോക്കാറുണ്ട്. അത്തരത്തില്‍ പെണ്‍കുട്ടികള്‍ മുതല്‍ മുതുര്‍ന്നവര്‍ വരെ ഇപ്പോള്‍ മൂക്കുത്തിയുടെ പിറകെയാണ്. ആഭരണങ്ങളോട് പ്രിയമില്ലാത്തവര്‍ പോലും മൂക്കുത്തി ധരിക്കുന്നുണ്ട്. മൂക്കുത്തിയുടെ ഭംഗി അത്രമാത്രം ഏവരേയും സ്വാധീനിച്ചിരിക്കുന്നു.
ഒരുകാലത്തെ താരം വെള്ളക്കല്ലുള്ള ചെറിയ മൂക്കുത്തികളായിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങളെല്ലാം മാറി, ഫേഷന്‍ ലോകം മാറുന്നതിനനുസരിച്ച് മൂക്കുത്തിയലും മാറ്റങ്ങള്‍ വന്നിരിക്കുന്നു. നാടന്‍ രീതിയെന്ന ചിന്താഗതി പാടെ ഇല്ലാതാക്കി കൊണ്ടാണ് മൂക്കുത്തികളുടെ ഡിസൈന്‍. പട്ട് പാവടയ്ക്കും, സെറ്റ് സാരിക്കും ഇട്ടിരുന്ന മൂക്കുത്തി ഇന്ന് ജീന്‍സിനും ടോപ്പിനും ഫേഷനായി മാറിക്കഴിഞ്ഞു. അതിനായി റിംഗ് പോലുള്ള മൂക്കുത്തികള്‍ ലഭ്യമാണ്.
ഒരുകാലത്ത് ചെറിയ മൂക്കുകുത്തിയായിരുന്നു ഫാഷന്‍, എന്നാല്‍ ഇന്ന് പെണ്‍കുട്ടികള്‍ക്ക് പ്രിയം വലിയതിനോടാണ്. വലിയ വളയം മോഡല്‍, ഡിസൈന്‍ കൂടുതലുള്ളവ, വ്യത്യസ്ഥമായ വര്‍ണങ്ങളിലുള്ളവ എല്ലാം പെണ്‍കുട്ടികളുടെ മനസ് മയക്കി കഴിഞ്ഞു. മൂക്ക് കുത്താന്‍ പേടിയുള്ളവര്‍ക്ക് പ്രസ്സിംഗ് ടൈപ്പ് മൂക്കുത്തിയും ലഭ്യമാണ്.

 

LIVE NEWS - ONLINE

  • 1
    9 hours ago

    ടയര്‍പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായിടിച്ചു; 13 മരണം

  • 2
    10 hours ago

    ഫലങ്ങള്‍ സത്യമായി തീരുന്നതോടെ വോട്ടിങ് മെഷീനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാകും; അരുണ്‍ ജെയ്റ്റ്ലി

  • 3
    14 hours ago

    പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്വേഷണം തുടരട്ടെ: ഹൈക്കോടതി

  • 4
    17 hours ago

    പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

  • 5
    17 hours ago

    പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

  • 6
    17 hours ago

    പെരിയ ഇരട്ടക്കൊല; കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    20 hours ago

    ബ്രിട്ട്‌നി സ്പിയേര്‍സ് സംഗീത ജീവിതത്തോട് വിടപറയുന്നു

  • 8
    20 hours ago

    അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  • 9
    20 hours ago

    യുവരാജ് വിരമിച്ചേക്കും