Saturday, January 20th, 2018

പേടിപ്പിക്കേണ്ട, ഗുവാമിലെ യുഎസ് സൈനിക കേന്ദ്രത്തില്‍ ബോംബിടും

ആണവ പരീക്ഷണങ്ങള്‍ തടര്‍ന്നാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന ട്രംപിന്റെ താക്കീതിനെതിരെയാണ് കൊറിയയുടെ മറുപടി.

Published On:Aug 9, 2017 | 10:22 am

സിയോള്‍:  യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കുമെന്ന ഉത്തരകൊറിയയുടെ ഭീഷണി. കൊറിയയെ തകര്‍ക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനുള്ള മറുപടിയായാണ് ഉത്തരകൊറിയയുടെ ഭീഷണി. പസഫിക് മേഖലയില്‍ അമേരിക്കയുടെ ശക്തമായ സൈനിക താവളമാണ് ഗുവാം. അമേരിക്കന്‍ കര, വ്യോമ, നാവികസേനയുടെ സാന്നിധ്യമുള്ള ദ്വീപ് ആക്രമിക്കുമെന്നും മധ്യദൂര ഹ്വസോംഗ്-12 മിസൈല്‍ പ്രയോഗിക്കുമെന്നുമാണ് ഉത്തര കൊറിയയുടെ ഭീഷണി.
ഉത്തരകൊറിയ യുദ്ധഭീഷണിയും ആയുധപരീക്ഷണങ്ങളും അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്രമണം നേരിടേണ്ടിവരുമെന്നായിരുന്നു ഡൊണള്‍ഡ് ട്രംപിന്റെ താക്കീത്. ഉത്തരകൊറിയന്‍ പ്രസിഡന്റ് ലോകത്തിന് ഭീഷണിയാണെന്നും ട്രംപ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് അമേരിക്കന്‍ തീരം വരെയെത്തുന്ന ഭൂഖണ്ഡാന്തര മിസൈല്‍ കൊറിയ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതാണ് അമേരിക്കയുടെ ആശങ്കക്ക് കാരണമെന്നാണ് സൂചന. അതേസമയം യുഎസിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന പ്രകോപനങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്നുതന്നെയാണ് ഉത്തരകൊറിയന്‍ സൈനിക വക്താവിന്റെ നിലപാട്.
ആണവ മിസൈലുകള്‍ നിര്‍മിക്കുന്നതില്‍ ഉത്തരകൊറിയ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് മിസൈല്‍, ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തരകൊറിയയെ തകര്‍ത്തുതരിപ്പണമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് താക്കീത് നല്‍കിയത്.

 

 

LIVE NEWS - ONLINE

  • 1
    12 hours ago

    യു.ഡി.എഫിലേക്കില്ല: കെ എം മാണി

  • 2
    17 hours ago

    രക്തം പറ്റി കാറിനുള്‍വശം വൃത്തികേടാവുമെന്ന് പോലീസ്: അപടത്തില്‍പ്പെട്ട കൗമാരക്കാര്‍ രക്തം വാര്‍ന്ന മരിച്ചു

  • 3
    18 hours ago

    ശ്യാം പ്രസാദ് വധം: നാലുപേര്‍ പിടിയില്‍

  • 4
    20 hours ago

    മുഖത്തിന് അനുയോജ്യമായ കമ്മല്‍ വാങ്ങിക്കാം…..

  • 5
    1 day ago

    കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

  • 6
    1 day ago

    ദോക് ലാം ചൈനയുടെ ആഭ്യന്തര കാര്യമാണ്, ഇന്ത്യ അതില്‍ ഇടപെടേണ്ട കാര്യമില്ല: ചൈന

  • 7
    1 day ago

    കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

  • 8
    2 days ago

    മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ ചാണ്ടി

  • 9
    2 days ago

    അന്ത്യകൂദാശ അടുത്തവര്‍ക്കുള്ള വന്റിലേറ്ററല്ല ഇടതുമുന്നണി; കാനം