ഉത്തരകൊറിയക്ക് ഏര്‍പ്പെടുത്തിയ ഉപരോധം ഒരു വര്‍ഷം കൂടി തുടരും.
ഉത്തരകൊറിയക്ക് ഏര്‍പ്പെടുത്തിയ ഉപരോധം ഒരു വര്‍ഷം കൂടി തുടരും.
വാഷിംഗ്ടണ്‍: ഉത്തരകൊറിയയുടെ ഭീഷണി പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ്് ഡൊണള്‍ഡ് ട്രംപ്. ഉത്തരകൊറിയ ഇപ്പോഴും അമേരിക്കയുടെ നേര്‍ക്കുള്ള ഒരു ഭീഷണി തന്നെയാണെന്ന് ട്രംപ് വ്യക്തമാക്കി. ഉത്തരകൊറിയക്ക് ഏര്‍പ്പെടുത്തിയ ഉപരോധം ഒരു വര്‍ഷം കൂടി തുടരാനും ട്രംപ് ഭരണകൂടം തീരുമാനിച്ചു. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ചരിത്രപരമായ ചര്‍ച്ചകള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചതിനെ പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. ഉത്തരകൊറിയ ആണവ നിരായുധീകരണം നടപ്പാക്കാത്ത സാഹചര്യത്തില്‍ രാജ്യസുരക്ഷക്കും സാമ്പത്തികരംഗത്തിനും ഭീഷണിയാണെന്നും അമേരിക്ക പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.