Tuesday, July 23rd, 2019

മിസൈല്‍ പരീക്ഷണം പിതൃശൂന്യര്‍ക്കുള്ള മറുപടി

പ്യോംഗ്‌യാംഗ്: അമേരിക്കയിലെ പിതൃശൂന്യര്‍ക്കുള്ള സമ്മാനമാണ് ഉത്തരകൊറിയ വിക്ഷേപിച്ച ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലെന്ന് കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ഇന്നലെ ജപ്പാന്‍ കടലിലേക്ക് വിജയകരമായി തൊടുത്ത മിസൈല്‍ വന്‍തോതില്‍ ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ്. ലോകത്തിലെ ഏത് ലക്ഷ്യസ്ഥാനത്തെയും തകര്‍ക്കാനാവുന്നതാണെന്നും ഉത്തര കൊറിയ അവകാശപ്പെട്ടു. മിസൈല്‍ പരീക്ഷണം അറിഞ്ഞ ഉടന്‍ ഉത്തര കൊറിയന്‍ നേതാവ് ജീവിതത്തില്‍ എന്തെങ്കിലും നല്ലകാര്യം ചെയ്തിട്ടുണ്ടോ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരിഹാസത്തോടെ ട്വീറ്റ് ചെയ്തിരുന്നു. ഉത്തരകൊറിയയുടെ വിഡ്ഢിത്തം എന്നത്തേക്കുമായി അവസാനിപ്പിക്കാന്‍ … Continue reading "മിസൈല്‍ പരീക്ഷണം പിതൃശൂന്യര്‍ക്കുള്ള മറുപടി"

Published On:Jul 5, 2017 | 9:04 am

പ്യോംഗ്‌യാംഗ്: അമേരിക്കയിലെ പിതൃശൂന്യര്‍ക്കുള്ള സമ്മാനമാണ് ഉത്തരകൊറിയ വിക്ഷേപിച്ച ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലെന്ന് കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ഇന്നലെ ജപ്പാന്‍ കടലിലേക്ക് വിജയകരമായി തൊടുത്ത മിസൈല്‍ വന്‍തോതില്‍ ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ്. ലോകത്തിലെ ഏത് ലക്ഷ്യസ്ഥാനത്തെയും തകര്‍ക്കാനാവുന്നതാണെന്നും ഉത്തര കൊറിയ അവകാശപ്പെട്ടു.
മിസൈല്‍ പരീക്ഷണം അറിഞ്ഞ ഉടന്‍ ഉത്തര കൊറിയന്‍ നേതാവ് ജീവിതത്തില്‍ എന്തെങ്കിലും നല്ലകാര്യം ചെയ്തിട്ടുണ്ടോ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരിഹാസത്തോടെ ട്വീറ്റ് ചെയ്തിരുന്നു. ഉത്തരകൊറിയയുടെ വിഡ്ഢിത്തം എന്നത്തേക്കുമായി അവസാനിപ്പിക്കാന്‍ ചൈന ഇടപെടണമെന്നും സ്വന്തം ജീവിതം കൊണ്ട് ആ മനുഷ്യന് മറ്റെന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്തൂ കൂടെയെന്നും ട്രംപ് ചോദിച്ചിരുന്നു.
യു.എന്‍ ഉപരോധം വകവെക്കാതെയുള്ള ഉത്തര കൊറിയയുടെ നീക്കം അമേരിക്കക്കും സഖ്യകക്ഷികള്‍കും പുതിയ ഭീഷണി ഉയര്‍ത്തുകയാണെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും പറഞ്ഞു. മിസൈല്‍ പരീക്ഷണം നിര്‍ത്തിവെക്കാന്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് ചൈനയും റഷ്യയും ആവശ്യപ്പെട്ടു.

 

 

LIVE NEWS - ONLINE

  • 1
    11 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    17 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    18 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    18 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    18 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    19 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    20 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    20 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    21 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു