Tuesday, September 25th, 2018

കൊറിയന്‍ ഉച്ചകോടി തുടങ്ങി; ആകാംക്ഷയില്‍ ലോക രാഷ്ട്രങ്ങള്‍

കൊറിയന്‍ ഉപദ്വീപിലെ ആണവനിരായുധീകരണം, സംയുക്ത യുദ്ധവിരാമ കരാര്‍ ഉള്‍പ്പെടെയുള്ളവ ഉച്ചകോടിയില്‍ ചര്‍ച്ചാവിഷയം.

Published On:Apr 27, 2018 | 8:52 am

സോള്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും തമ്മിലുള്ള ഉത്തരദക്ഷിണകൊറിയന്‍ ഉച്ചകോടി ആരംഭിച്ചു. അതിര്‍ത്തിഗ്രാമമായ പാന്‍മുന്‍ജോമിലാണ് ഉച്ചകോടി. പാന്‍മുന്‍ജോമില്‍ എത്തിയ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മുന്‍ ജേ ഇന്‍ ഹസ്തദാനം ചെയ്ത് സ്വീകരിച്ചു. രാവിലെ ഒന്‍പതരയ്ക്കു (ഇന്ത്യന്‍സമയം രാവിലെ ആറ്) ആണ് ചര്‍ച്ച ആരംഭിച്ചു. ഉത്തരദക്ഷിണ കൊറിയന്‍ രാജ്യങ്ങള്‍ക്കിടയിലെ സൈനിക വിമുക്ത മേഖലയിലായിരിക്കും ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത്. കൊറിയന്‍ ഉപദ്വീപിലെ ആണവനിരായുധീകരണം, സംയുക്ത യുദ്ധവിരാമ കരാര്‍ ഉള്‍പ്പെടെയുള്ളവ ഉച്ചകോടിയില്‍ ചര്‍ച്ചാവിഷയം. 1953 ജൂലൈ 27ന്, കൊറിയന്‍ യുദ്ധത്തിനു വിരാമമിട്ട കരാര്‍ ഒപ്പുവച്ചത് ഇവിടെയാണ്. ഒരു ദശകത്തിനു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഔപചാരിക ചര്‍ച്ച നടക്കുന്നത്. ആദ്യമായാണ് ഉത്തര കൊറിയന്‍ ഭരണത്തലവന്‍ ദക്ഷിണ കൊറിയയില്‍ എത്തുന്നത്. ഉത്തര കൊറിയയുടെ ആണവനിരായുധീകരണമാണ് ചര്‍ച്ചകളിലെ നിര്‍ണായക വിഷയം. യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ ആവശ്യവും ഇതാണ്. ചര്‍ച്ചക്കൊടുവില്‍ കരാറുകളില്‍ ഒപ്പുവെക്കുകയും സംയുക്തപ്രസ്താവന നടത്തുകയും ചെയ്യുമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, ഇരുരാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും വെവ്വേറെയായിക്കും ഭക്ഷണം കഴിക്കുക. ചര്‍ച്ചകള്‍ക്ക് ശേഷം ഇരുരാജ്യങ്ങളിലെയും വെള്ളവും മണ്ണും ഉപയോഗിച്ച് ഇരുനേതാക്കളും ചേര്‍ന്ന് സമാധാനത്തിന്റെയും സൗഭാഗ്യത്തിന്റെയും പ്രതീകമായി പൈന്‍മരത്തൈ നടും. കിമ്മിന്റെ സഹോദരി കിം യോ ജോങ്, ഉന്നതാധികാരി കിം യോങ് നാം ഉള്‍പ്പെടെയുള്ളവര്‍ ഉത്തര കൊറിയന്‍ സംഘത്തിലുണ്ട്.

LIVE NEWS - ONLINE

  • 1
    10 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    12 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    12 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    17 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    17 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    18 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    19 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    19 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    19 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു