Saturday, January 19th, 2019

നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഉപയോഗം കൃത്യമല്ലെങ്കില്‍ കൂടുതല്‍ കാലം ഉപയോഗിക്കാന്‍ സാധിക്കില്ല

Published On:Oct 31, 2018 | 10:29 am

നോണ്‍സ്റ്റിക് പാത്രങ്ങള്‍ ദീര്‍ഘകാലം ഉപയോഗിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഉപയോഗം കൃത്യമല്ലെങ്കില്‍ കൂടുതല്‍ കാലം ഉപയോഗിക്കാന്‍ സാധിക്കില്ല. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നോണ്‍ സ്റ്റിക് പാത്രങ്ങള്‍ എത്ര കാലം വേണമെങ്കിലും കേടു കൂടാതെ ഉപയോഗിക്കാം.
ലോഹം കൊണ്ടുള്ള തവിയും സ്പൂണും ഒഴിവാക്കുക. ഇത് നോണ്‍സ്റ്റിക് ചട്ടി ഉപയോഗിക്കുമ്പോള്‍ പാടു വീഴാന്‍ കാരണമാകും. ഒരിക്കലും നോണ്‍സ്റ്റിക് ചട്ടിയില്‍ പാകം ചെയ്ത ഭക്ഷണം അതില്‍ തന്നെ വെയ്ക്കരുത്. ഇത് ഭക്ഷണം വേഗത്തില്‍ ചീത്തയാവാന്‍ കാരണമാകും. ചട്ടി വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കാവുന്നതാണ്. സ്പോഞ്ച് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് മാത്രം ചട്ടി കഴുകുക.
ഉപയോഗിക്കുന്നതിനു മുന്‍പായി എണ്ണ പുരട്ടാന്‍ ശ്രദ്ധിക്കുക. എന്നാല്‍ എണ്ണ പുരട്ടുന്നത് കൂടുതലാവരുത്. അധികം എണ്ണ പുരട്ടി ഉപയോഗിച്ചാല്‍ നോണ്‍സ്റ്റിക് വേഗം ചീത്തയാവും. നോണ്‍ സ്റ്റിക് പാനിലെ കുക്കിംഗില്‍ ചെയ്യുമ്പോള്‍ തീ കുറച്ച് വെച്ചാണ് പാകം ചെയ്യേണ്ടത്. അല്ലെങ്കില്‍ ചട്ടിയിലെ കോട്ടിംഗിന് കേട് സഭവിയ്ക്കും.

LIVE NEWS - ONLINE

  • 1
    16 mins ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    3 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    4 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    4 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    4 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    4 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    5 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    6 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    7 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്