Friday, April 26th, 2019

നോക്കിയ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍

      ഇന്ത്യന്‍ വംശജനായ രാജീവ് സുരി നോക്കിയയുടെ പുതിയ മേധാവിയായി ചുമതലയേല്‍ക്കും. നോക്കിയയുടെ മൊബൈല്‍ ഫോണ്‍ വിഭാഗം മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്ന നടപടി ഏതാണ്ട് പൂര്‍ത്തിയായ സമയത്താണ് ഈ പ്രഖ്യാപനം. നോക്കിയയുടെ മേധാവിയായി സുരി നിയമിക്കപ്പെടുമെന്ന് ആഭ്യൂഹങ്ങളുണ്ടായിരുന്നു. അത് ശരിവെച്ചിരിക്കുകയാണ് ഇപ്പോഴത്തെ നിയമനം. 43 കാരനായ സുരി ഇന്ത്യയിലാണ് ജനിച്ചതെങ്കിലും വളര്‍ന്നത് കുവൈത്തിലാണ്. മണിപ്പാല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നാണ് സുരി ബി.ടെക് ബിരുദം നേടിയത്. യാദൃശ്ചികമാകാം, പുതിയ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയും ഇതേ ഇന്‍സ്റ്റിട്ട്യൂട്ടിലെ … Continue reading "നോക്കിയ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍"

Published On:Apr 30, 2014 | 11:11 am

Rajeev Suri Nokia Head Full

 

 

 
ഇന്ത്യന്‍ വംശജനായ രാജീവ് സുരി നോക്കിയയുടെ പുതിയ മേധാവിയായി ചുമതലയേല്‍ക്കും. നോക്കിയയുടെ മൊബൈല്‍ ഫോണ്‍ വിഭാഗം മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്ന നടപടി ഏതാണ്ട് പൂര്‍ത്തിയായ സമയത്താണ് ഈ പ്രഖ്യാപനം. നോക്കിയയുടെ മേധാവിയായി സുരി നിയമിക്കപ്പെടുമെന്ന് ആഭ്യൂഹങ്ങളുണ്ടായിരുന്നു. അത് ശരിവെച്ചിരിക്കുകയാണ് ഇപ്പോഴത്തെ നിയമനം.
43 കാരനായ സുരി ഇന്ത്യയിലാണ് ജനിച്ചതെങ്കിലും വളര്‍ന്നത് കുവൈത്തിലാണ്. മണിപ്പാല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നാണ് സുരി ബി.ടെക് ബിരുദം നേടിയത്. യാദൃശ്ചികമാകാം, പുതിയ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയും ഇതേ ഇന്‍സ്റ്റിട്ട്യൂട്ടിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ്. 1995 ലാണ് സുരി നോക്കിയയില്‍ ചേര്‍ന്നത്. 2007 ലെ ഏപ്രില്‍ആഗസ്ത് കാലയളവില്‍ അദ്ദേഹം നോക്കിയ സീമെന്‍സ് നെറ്റ്‌വര്‍ക്ക്‌സിന്റെ ഏഷ്യാ പെസഫിക് മേധാവിയായി പ്രവര്‍ത്തിച്ചു. 2005 – 2007 കാലയളവില്‍ നോക്കിയ ഏഷ്യാ പെസഫികിന്റെ സീനിയര്‍ വൈസ് പ്രസിഡന്റുമായിരുന്നു. 2009 മുതല്‍ നോക്കിയ സൊല്യൂഷന്‍സ് ആന്‍ഡ് നെറ്റ്‌വര്‍ക്ക്‌സ് ഡിവിഷന്റെ മേധാവിയാണ് സുരി.
നോക്കിയയില്‍ ചേരുംമുമ്പ് നൈജീരിയയില്‍ ചര്‍ച്ച്‌ഗേറ്റ് ഗ്രൂപ്പിലാണ് സുരി പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1989 ല്‍ കാല്‍കോം ഇലക്ട്രോണിക്‌സില്‍ പ്രൊഡക്ഷന്‍ എഞ്ചിനിയറായിരുന്നു സുരി.

LIVE NEWS - ONLINE

  • 1
    2 hours ago

    വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

  • 2
    5 hours ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 3
    6 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 4
    7 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 5
    7 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 6
    7 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 7
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 8
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 9
    8 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു