Thursday, April 25th, 2019

നോക്കിയ 6.1 പ്ലസ് വരുന്നു..

ആഗസ്റ്റ് 21 ന് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്

Published On:Aug 20, 2018 | 7:40 am

നോക്കിയ 6.1 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ആഗസ്റ്റ് 21 ന് ഫോണ്‍ അവതരിപ്പിക്കുമെന്നാണ് സൂചന. വൈഫൈ, ബ്ലൂടൂത്ത് സെര്‍ട്ടിഫിക്കേഷനാണ് ഫോണിലെ ഏറ്റും വലിയ സവിശേഷത. ഏകദേശം 20,100 രൂപയാണ് ഫോണമിന്റെ വില.
5.8 ഇഞ്ച് ഫുള്‍ എച്ച്ഡി+1080×2280 പിക്‌സല്‍ ഡിസ്‌പ്ലേ, 2.5D ഗോറില്ല ഗ്ലാസ്3, ഡിസ്‌പ്ലേ നോച്ച്, ഡ്യുവല്‍ സിം, ആന്‍ഡ്രോയിഡ് 8.1 ഓറിയോ, 4ജിബി റാം എന്നിവയാണ് പ്രധാനപ്രത്യേകത. 64 GB ഇന്‍ബില്‍റ്റ് സ്റ്റോറേജും മൈക്രോ എസ്ഡി കാര്‍ഡ് വഴി 400 GB വരെ വര്‍ദ്ധിപ്പിക്കാം. ക്യാമറയുടെ കാര്യത്തില്‍ പ്രൈമറി 16 മെഗാപിക്‌സല്‍ സെന്‍സറും സെക്കന്‍ഡറി 5 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സറോടു കൂടിയ ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഫോണിന്.
3060 mAh ബാറ്ററിയാണ് ഫോണിലുള്ളത്. വൈഫൈ, ബ്ലൂട്ടൂത്ത് v5.0, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, ജിപിഎസ്, 4 ജി വോള്‍ട്ട്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ നോക്കിയ 6.1 പ്ലസ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

LIVE NEWS - ONLINE

  • 1
    12 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    13 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    15 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    16 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    17 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    18 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    18 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    20 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    22 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം