Thursday, May 24th, 2018

ഖത്തറിലേക്ക് ഇന്ത്യക്കാര്‍ക്ക് ഒരു മാസത്തേക്ക് വിസ ഓണ്‍ അറൈവല്‍

ആറു മാസത്തെ പാസ്‌പോര്‍ട്ടും മടക്കയാത്രക്കുള്ള ടിക്കറ്റും ഉള്ളവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ആവശ്യമെങ്കില്‍ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിനല്‍കും.

Published On:Aug 9, 2017 | 4:38 pm

ദോഹ: ഇന്ത്യയടക്കം 80 രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഖത്തറില്‍ ഒരു മാസം സന്ദര്‍ശനം നടത്താന്‍ ഇനി മുതല്‍ വിസ വേണ്ട. ഇന്ത്യയെ കൂടാതെ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവയടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസയില്ലാതെ ഇനി മുതല്‍ ഖത്തറില്‍ പ്രവേശിക്കാനാകുക. ഇതു സംബന്ധിച്ച് ഖത്തര്‍ ഭരണകൂടം വാര്‍ത്താകുറിപ്പ് ഇറക്കിക്കഴിഞ്ഞു. ആറു മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കയാത്രക്കുള്ള ടിക്കറ്റും ഉള്ളവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ആവശ്യമെങ്കില്‍ വിസ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിനല്‍കുമെന്നും ഖത്തര്‍ അഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഗള്‍ഫ് മേഖലയിലെ മറ്റ് രാജ്യങ്ങള്‍ ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഖത്തറിന്റെ ഈ സുപ്രധാന തീരുമാനമെന്നാണ് സൂചന. ഉപരോധം ഇന്ത്യക്കാരടക്കം ഖത്തറില്‍ നിക്ഷേപവും ബിസിനസ്സുമുള്ള പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    24 mins ago

    പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍..!

  • 2
    1 hour ago

    മദ്യപിച്ച് നഗ്‌നനൃത്തമാടിയ 50കാരന്‍ അറസ്റ്റില്‍

  • 3
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 4
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 5
    2 hours ago

    കേരള മുഖ്യനെത്താത്ത ശ്രീജിത്തിന്റെ വീട്ടില്‍ ത്രിപുര മുഖ്യമന്ത്രി

  • 6
    3 hours ago

    ഓടാന്‍ റെഡിയായി സ്‌കൂള്‍ വാഹനങ്ങള്‍

  • 7
    3 hours ago

    നിപ; മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

  • 8
    4 hours ago

    ഷാര്‍ജയില്‍ പുത്തന്‍ ആരോഗ്യ പദ്ധതി

  • 9
    4 hours ago

    ജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില വീണ്ടും വര്‍ധിച്ചു