Friday, February 22nd, 2019

വിസര്‍ജ്ജനം കടലാസില്‍; കക്കൂസില്ലാതെ എണ്‍പതോളം കുടുംബങ്ങള്‍

മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍, ആരോഗ്യമന്ത്രിയുടെ ജില്ലയിലാണ് ഒരു ജനത ദുരിതപര്‍വ്ം താണ്ടുന്നത്.

Published On:Mar 28, 2018 | 4:44 pm

പ്രദീപന്‍ തൈക്കണ്ടി
കണ്ണൂര്‍: സ്ത്രീകള്‍ കടലാസില്‍ മലവിസര്‍ജ്ജനം നടത്തി ചുരുട്ടിക്കെട്ടി പറമ്പിലേക്ക് വലിച്ചെറിയുന്നു. പുരുഷന്മാര്‍ കടല്‍ക്കരയിലും മറ്റ് വെളിയിടങ്ങളിലും മലമൂത്ര വിസര്‍ജ്ജനം നടത്തുന്നു. രാവും പകലുമൊന്നും വയറിളക്കം വരരുതേയെന്ന പ്രാര്‍ത്ഥനയിലാണ് ഒരു ഗ്രാമം. മലവിസര്‍ജ്ജനത്തിന് കക്കൂസ് ഇല്ലാത്തതിനാല്‍ കൃത്യമായി ഭക്ഷണം കഴിക്കാതെയിരിക്കുകയാണ് ഒരു കൂട്ടം സ്ത്രീകള്‍.
ഇത് ഉഗാണ്ടയോ സോമാലിയയോ അല്ല. പരിഷ്‌കാരങ്ങളും വികസനവും കടന്നെത്തിയിട്ടില്ലാത്ത ഉത്തരേന്ത്യയെക്കുറിച്ചുമല്ല പറഞ്ഞുവരുന്നത്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍, ആരോഗ്യമന്ത്രിയുടെ ജില്ലയിലാണ് ഒരു ജനത ദുരിതപര്‍വ്ം താണ്ടുന്നത്.
സ്വന്തം മണ്ഡലത്തിലെ എം എല്‍ എ സംസ്ഥാന മന്ത്രിയാണെന്ന് ഇവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്്. എന്നാല്‍ സാധാരണക്കാരുടെ പ്രാഥമിക കൃത്യം നിര്‍വഹിക്കാനുള്ള അവകാശത്തിന് വിലക്കുവീണപ്പോള്‍ മന്ത്രിയെയും പരിവാരങ്ങളെയുമൊന്നും ഇങ്ങോട്ട് കണ്ടിട്ടില്ല. ഇത് കണ്ണൂര്‍ കോര്‍പ്പറേഷനിലെ കണ്ണൂര്‍ സിറ്റിക്കടുത്ത തയ്യിലിലെ ശാന്തി മൈതാനം നിവാസികളുടെ കക്കൂസില്‍ പോകുന്നതിന്റെ പ്രയാസങ്ങളാണ്. ഇങ്ങനെയും കുറെ മനുഷ്യജീവിതങ്ങള്‍ ഉണ്ടെന്ന് ഭരണാധികാരികള്‍ ഒരിക്കലും ഓര്‍ത്തില്ല. എണ്‍പതോളം കുടുംബങ്ങളാണ് ഇവിടെ പ്രാഥമിക കൃത്യത്തിന് വഴിയില്ലാതെ നെട്ടോട്ടമോടുന്നത്. കണ്ണൂര്‍ ജില്ല വെളിയിട വിസര്‍ജ്ജന വിമുക്ത ജില്ലയായി പ്രഖ്യാപിച്ചതില്‍ അഭിമാനംകൊള്ളുന്ന ഭരണാധികാരികളുടെ മുന്നിലാണ് കടലാസില്‍ മലവിസര്‍ജ്ജനം നടത്തി ചുരുട്ടിക്കെട്ടി വലിച്ചെറിയുന്നവര്‍ ജീവിക്കുന്നത്. തന്റെ ഡിവിഷനില്‍ എല്ലാവര്‍ക്കും കക്കൂസുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ എഴുതി ഒപ്പിട്ട് നല്‍കിയാണ് കോര്‍പ്പറേഷന്‍ വെളിയിട മാലിന്യ വിമുക്ത കോര്‍പ്പറേഷനായി മാറിയത്. സ്ഥലസൗകര്യവും സാമ്പത്തിക സൗകര്യവും ഇല്ലാത്തതിന്റെ പേരില്‍ ഇവര്‍ക്കായി പൊതുകക്കൂസ് നിര്‍മ്മിച്ച് നല്‍കുകയായിരുന്നു അധികൃതര്‍. പത്ത് വര്‍ഷത്തോളമായി പുരുഷന്മാരുടെ പൊതു കക്കൂസ് ഉപയോഗിക്കാനാവാതെ തകര്‍ന്ന് കിടക്കുകയാണ്. സ്ത്രീകളുടെ കക്കൂസിന്റെയും അവസ്ഥ ഇതുതന്നെയാണ്. പൊട്ടിപ്പൊളിഞ്ഞും വാതിലുകള്‍ ഇല്ലാതെയുമാണ് ഇതിന്റെ കിടപ്പ്. അതുകൊണ്ട് തന്നെ ശാന്തിമൈതാനം നിവാസികള്‍ പൊതുകക്കൂസിനെ കയ്യൊഴിയേണ്ടിവന്നു. പുരുഷന്മാര്‍ കടല്‍ക്കരയിലും മറ്റ് പൊതുസ്ഥലത്തും ‘കാര്യം’ സാധിക്കുമ്പോള്‍ സ്ത്രീകള്‍ കടലാസില്‍ മലവിസര്‍ജ്ജനം നടത്തി ചുരുട്ടിക്കെട്ടി വലിച്ചെറിയേണ്ട ഗതികേടിലാണ്.
പലപ്പോഴും മലമൂത്ര വിസര്‍ജ്ജനം നടത്താന്‍ കഴിയാത്ത സാഹചര്യങ്ങള്‍ വരുമ്പോള്‍ വൈകിപ്പിക്കുകയും ചെയ്യാതിരിക്കുകയും ചെയ്യുന്നതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പിടിപെട്ടിരിക്കുകയാണെന്നും ഇവര്‍ പറയുന്നു. ജനപ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പലതവണ നേരില്‍ക്കണ്ട് പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചുവെങ്കിലും പരിഹാരം മാത്രം ഉണ്ടായില്ലെന്ന് ഇവര്‍ പറയുന്നു.
പൊതു കക്കൂസ് നിര്‍മ്മിച്ചുനല്‍കുകയെന്ന കടമ നിര്‍വഹിക്കുകമാത്രമാണ് അധികൃതര്‍ നേരത്തെ ചെയ്തത്. ചില വീടുകളില്‍ നിന്നും 150 മീറ്ററോളം അകലെയാണ് കക്കൂസ്. കക്കൂസിലോ,
പോകുന്ന വഴിയിലോ വെളിച്ച സംവിധാനം ഒരുക്കാത്തതിനാല്‍ രാത്രികാലങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു നേരത്തെ തന്നെ. ഇതിനിടയിലാണ് തകര്‍ച്ചയും വൃത്തിഹീനമായതും. എല്ലാം ശരിയാക്കുമെന്ന് നാഴികക്ക് നാല്‍പത് വട്ടം പറയുന്ന ഭരണാധികാരികള്‍ കാണണം ശാന്തി മൈതാനത്ത് ജീവിക്കുന്ന ഒരിക്കലും മനസിന് ശാന്തി കിട്ടാത്ത ഈ മനുഷ്യജീവിതങ്ങളെ.

LIVE NEWS - ONLINE

 • 1
  7 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 2
  8 hours ago

  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

 • 3
  10 hours ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 4
  12 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 5
  13 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 6
  14 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 7
  15 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 8
  16 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 9
  17 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം