Thursday, September 20th, 2018

സൗദി ദേശീയവല്‍ക്കരണം : ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

തിരു : സൗദി സ്വദേശിവല്‍ക്കരണത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതിയ നിയമം നടപ്പാക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം സമയപരിധി വച്ചിട്ടില്ലെന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നത്തിന് രമ്യമായ പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി താന്‍ ബന്ധപ്പെട്ടിരുന്നു. തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കും. മറ്റൊരു രാജ്യത്തിലെ നിയമം പാലിക്കുന്ന കാര്യത്തില്‍ പരിമിതമായേ ഇടപെടാന്‍ കഴിയൂ. സൗദിയുമായുള്ള നല്ല ബന്ധം ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നും … Continue reading "സൗദി ദേശീയവല്‍ക്കരണം : ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി"

Published On:Mar 30, 2013 | 6:47 am

തിരു : സൗദി സ്വദേശിവല്‍ക്കരണത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതിയ നിയമം നടപ്പാക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം സമയപരിധി വച്ചിട്ടില്ലെന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നത്തിന് രമ്യമായ പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി താന്‍ ബന്ധപ്പെട്ടിരുന്നു. തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കും. മറ്റൊരു രാജ്യത്തിലെ നിയമം പാലിക്കുന്ന കാര്യത്തില്‍ പരിമിതമായേ ഇടപെടാന്‍ കഴിയൂ. സൗദിയുമായുള്ള നല്ല ബന്ധം ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സൗദിയിലുള്ള മലയാളികളുടെ എണ്ണം സംബന്ധിച്ച രേഖകള്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈവശമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവര്‍ ബന്ധപ്പെടുന്നതനുസരിച്ച് മാത്രമേ നടപടി കൈക്കൊള്ളാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    49 mins ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 2
    1 hour ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 3
    2 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 4
    2 hours ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 5
    2 hours ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

  • 6
    2 hours ago

    ദുബായിയില്‍ ഇന്ത്യന്‍ വിജയഗാഥ

  • 7
    3 hours ago

    നിറവയറില്‍ പുഞ്ചിരി തൂകി കാവ്യ…

  • 8
    4 hours ago

    കാലില്‍കെട്ടിവച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

  • 9
    4 hours ago

    കഞ്ചാവ് കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍