Wednesday, November 21st, 2018

കുമ്പസാരം നിരോധിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കുമ്പസാരം വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി

Published On:Aug 2, 2018 | 8:47 pm

കൊച്ചി: കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കുമ്പസാരിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമല്ലേയെന്നും ഹൈക്കോടതി ചോദിച്ചു. കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം.
ഒരു വിശ്വാസം തിരഞ്ഞെടുക്കാനും അതില്‍ നിന്ന് പുറത്ത് പോകാനും അവകാശമുണ്ട്. കുമ്പസരിക്കുമ്പോള്‍ എന്തു പറയണം പറയണ്ട എന്നത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണ്. കുമ്പസരിക്കണമെന്നത് നിയമപരമായി നിര്‍ബന്ധമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കുമ്പസാരം വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിശ്വാസി ആയിരിക്കുമ്പോള്‍ പ്രത്യേക അവകാശം ഉണ്ട്. അതുപോലെ നിയമാവലികളും ഉണ്ട്. കുമ്പസരിക്കണമെന്നത് നിയമപരമായ നിര്‍ബന്ധമല്ല. എല്ലാവരും പള്ളിയുടെ നിയമങ്ങള്‍ പാലിക്കണമെന്ന് എവിടെയും പറയുന്നില്ലെന്നും ഹൈക്കോടതി.

LIVE NEWS - ONLINE

  • 1
    2 hours ago

    ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

  • 2
    3 hours ago

    സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

  • 3
    4 hours ago

    യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

  • 4
    7 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 5
    11 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 6
    11 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 7
    12 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 8
    12 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 9
    12 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി