Thursday, June 21st, 2018

നെല്‍വയല്‍ നികത്തി എണ്ണ സംഭരണ കേന്ദ്രം വേണ്ട

ജനങ്ങളുടെ ജീവിത സാഹചര്യത്തെ ദോഷകരമായി ബാധിക്കുന്ന പുതിയ പദ്ധതികള്‍ വരുമ്പോള്‍ പ്രതിഷേധവും എതിര്‍പ്പും സ്വാഭാവികം. അത്തരം പദ്ധതികള്‍ കേരളം പോലുള്ള ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലാവുമ്പോള്‍ പ്രതിഷേധത്തിന്റെ രൂക്ഷത കൂടും. പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ എണ്ണ സംഭരണി സ്ഥാപിക്കുന്നതിനെതിരെ പ്രക്ഷോഭം തുടങ്ങിയിട്ട് നാളുകളായി. എണ്ണ സംഭരണ കേന്ദ്രത്തിന് വേണ്ടി നെല്‍വയലും തണ്ണീര്‍തട പ്രദേശങ്ങളും ഏറ്റെടുക്കുന്നതിനെതിരെയാണ് നീര്‍ത്തട സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കുന്നത്. പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ നെല്‍വയല്‍ ഉള്‍പ്പെടെയുള്ള പ്രദേശത്ത് പെട്രോള്‍-ഡീസല്‍ സംഭരണ കേന്ദ്രം സ്ഥാപിക്കാന്‍ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം … Continue reading "നെല്‍വയല്‍ നികത്തി എണ്ണ സംഭരണ കേന്ദ്രം വേണ്ട"

Published On:Jun 7, 2018 | 1:33 pm

ജനങ്ങളുടെ ജീവിത സാഹചര്യത്തെ ദോഷകരമായി ബാധിക്കുന്ന പുതിയ പദ്ധതികള്‍ വരുമ്പോള്‍ പ്രതിഷേധവും എതിര്‍പ്പും സ്വാഭാവികം. അത്തരം പദ്ധതികള്‍ കേരളം പോലുള്ള ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലാവുമ്പോള്‍ പ്രതിഷേധത്തിന്റെ രൂക്ഷത കൂടും. പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ എണ്ണ സംഭരണി സ്ഥാപിക്കുന്നതിനെതിരെ പ്രക്ഷോഭം തുടങ്ങിയിട്ട് നാളുകളായി. എണ്ണ സംഭരണ കേന്ദ്രത്തിന് വേണ്ടി നെല്‍വയലും തണ്ണീര്‍തട പ്രദേശങ്ങളും ഏറ്റെടുക്കുന്നതിനെതിരെയാണ് നീര്‍ത്തട സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കുന്നത്.
പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ നെല്‍വയല്‍ ഉള്‍പ്പെടെയുള്ള പ്രദേശത്ത് പെട്രോള്‍-ഡീസല്‍ സംഭരണ കേന്ദ്രം സ്ഥാപിക്കാന്‍ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനികളാണ് അഞ്ചുവര്‍ഷം മുമ്പ് അപേക്ഷ നല്‍കിയിരുന്നത്. വികസനാവശ്യത്തിന് ഭൂമി ഏറ്റെടുക്കാനുളള 2013ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 85 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. നെല്‍വയല്‍ സംരക്ഷിക്കാനും തരിശായി കിടക്കുന്ന സ്ഥലങ്ങള്‍ ഏറ്റെടുത്ത് നെല്‍കൃഷി നടത്തി ആഭ്യന്തര നെല്ലുല്‍പാദനം വര്‍ധിപ്പിക്കാനും കൃഷിവകുപ്പ് പദ്ധതികള്‍ നടപ്പിലാക്കിവരുമ്പോഴാണ് സംസ്ഥാനത്തിന്റെ വടക്കന്‍ പ്രദേശത്ത് നെല്‍വയല്‍ നശിപ്പിച്ചുകൊണ്ട് എണ്ണ സംഭരണ കേന്ദ്രം ആരംഭിക്കാനുള്ള സര്‍ക്കാറിന്റെ തന്നെ നീക്കം.
വടക്കന്‍ പ്രദേശങ്ങളില്‍ ഇപ്പോള്‍ പെട്രോള്‍, ഡീസല്‍ ലഭിക്കുന്നതിന് പ്രയാസമൊന്നുമില്ല. തീവണ്ടി മാര്‍ഗമായാലും ടാങ്കല്‍ ലോറി മാര്‍ഗമായാലും മറ്റ് ജില്ലകളില്‍ നിന്ന് എണ്ണ എത്തിക്കുന്നതിന് മെച്ചപ്പെട്ട ഗതാഗത സൗകര്യമുണ്ട്. ആ നിലക്ക് ജനവാസ കേന്ദ്രത്തില്‍ പരിസര മലിനീകരണത്തിന് ഇടയാക്കുന്ന സംഭരണ കേന്ദ്രം ആവശ്യമില്ലെന്ന് പരിസരവാസികള്‍ ചൂണ്ടിക്കാട്ടുന്നു. എണ്ണ സംഭരിണിക്കായി ആള്‍പാര്‍പ്പില്ലാത്ത മറ്റേതെങ്കിലും സ്ഥലങ്ങള്‍ കണ്ടെത്തണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ലോക പരിസ്ഥിതി ദിനം രാജ്യവ്യാപകമായി ആചരിച്ചത് ജൂണ്‍ 5നാണ്. അന്ന് തന്നെ പരിസ്ഥിതിക്ക് ദോഷകരമായ ഇന്ധന സംഭരണ കേന്ദ്രം നെല്‍വയല്‍, തണ്ണീര്‍തടം ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ ഉത്തരവുണ്ടായത് തികച്ചും ജനദ്രോഹ നടപടിയായി സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു. ഇവിടെ ഭൂമി വിട്ടുനല്‍കാന്‍ ഉടമകള്‍ സന്നദ്ധരല്ല. എന്ത് വില നഷ്ടപരിഹാരമായി കിട്ടിയാലും പുതിയ താമസസ്ഥലം കണ്ടെത്തി വീട് നിര്‍മ്മിക്കാനും അനുഭവങ്ങള്‍ ഉണ്ടാക്കാനുമുള്ള പ്രയാസം സ്ഥലത്തെ കര്‍ഷകര്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായമറിയാന്‍ പുഞ്ചക്കാട്ട് കഴിഞ്ഞ ജനുവരി 22ന് പബ്ലിക് ഹിയറിങ്ങ് വെച്ചിരുന്നു. പദ്ധതിക്കെതിരെയുള്ള ജനങ്ങളടെ എതിര്‍പ്പ് അന്ന് തന്നെ സ്ഥലവാസികളും സംഘടനകളും ജില്ലാകലക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയതാണ്. കലക്ടര്‍ വിവരം സര്‍ക്കാറിനെയും അറിയിച്ചിരുന്നു. എന്നിട്ടും ജനങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് സ്ഥലം ഏറ്റെടുക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്നത് എണ്ണകമ്പനികളെ സഹായിക്കാനാണെന്ന് പരിസരവാസികള്‍ ആരോപിക്കുന്നു. എണ്ണ വില കൂടെക്കൂടെ വര്‍ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന വന്‍കിട എണ്ണകമ്പനികളെ പ്രോത്സാഹിപ്പിക്കാന്‍ മത്സരിക്കുന്ന സര്‍ക്കാറുകള്‍ ഇപ്പോള്‍ അവര്‍ക്കായി ജനവാസ കേന്ദ്രങ്ങളില്‍ സംഭരണിക്കായി സ്ഥലം ഏറ്റെടുക്കാനും തുനിയുന്നത് കടുത്ത ജനദ്രോഹ നടപടിയായി ജനം കാണുന്നു. പരിസര മലിനീകരണം സൃഷ്ടിച്ച് ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന പദ്ധതി കണ്ടങ്കാളിയില്‍ സ്ഥാപിക്കരുതെന്ന ജനങ്ങളുടെ ആവശ്യം ന്യായമാണ്.

 

LIVE NEWS - ONLINE

 • 1
  8 hours ago

  കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

 • 2
  9 hours ago

  ഗവാസ്‌കര്‍ക്കെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍

 • 3
  10 hours ago

  കുട്ടനാട് കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം

 • 4
  12 hours ago

  കെവിന്‍ വധം; നീനുവിന്റെ അമ്മയെ ചോദ്യം ചെയ്യും

 • 5
  13 hours ago

  മര്‍ദനം; അഞ്ചുപേര്‍ക്ക് കഠിന തടവും പിഴയും

 • 6
  14 hours ago

  ഷാജുവും മകളും കലക്കി: വൈറലായി ഡബ്‌സ്മാഷ് വീഡിയോ

 • 7
  16 hours ago

  കാസര്‍കോട് പുലി കെണിയില്‍ വീണു

 • 8
  16 hours ago

  പരിസ്ഥിതി ലോല മേഖലകളില്‍നിന്ന് തോട്ടങ്ങളെ ഒഴിവാക്കി

 • 9
  16 hours ago

  പുതു സിനിമകള്‍ സി ഡിയില്‍ പകര്‍ത്തി വില്‍ക്കുന്ന മൊബൈല്‍ കടയുടമ അറസ്റ്റില്‍