Monday, June 17th, 2019

എല്‍ ഡി എഫുമായി ഒരു ചര്‍ച്ചക്കുമില്ലെന്ന് കെ എം മാണി

തൃശൂര്‍ : കേരളാ കോണ്‍ഗ്രസിന് കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനം നല്‍കുന്ന കാര്യം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം പരിഗണിക്കുമെന്ന് കരുതുന്നതായി മന്ത്രി കെ എം മാണി. മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോണ്‍ഗ്രസിന് കേന്ദ്ര മന്ത്രിസഭയില്‍ ഒരു സ്ഥാനത്തിന് അര്‍ഹതയുണ്ട്. അക്കാര്യം ഞങ്ങള്‍ അവരോട് പറയുകയും ചെയ്തിട്ടുണ്ട്. ഇത് പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി എല്‍ ഡി എഫുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത മാണി നിഷേധിച്ചു. ഇക്കാര്യത്തില്‍ എല്‍ ഡി എഫുമായി തുടര്‍ന്നും യാതൊരു … Continue reading "എല്‍ ഡി എഫുമായി ഒരു ചര്‍ച്ചക്കുമില്ലെന്ന് കെ എം മാണി"

Published On:Jul 27, 2013 | 10:52 am

തൃശൂര്‍ : കേരളാ കോണ്‍ഗ്രസിന് കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനം നല്‍കുന്ന കാര്യം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം പരിഗണിക്കുമെന്ന് കരുതുന്നതായി മന്ത്രി കെ എം മാണി. മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോണ്‍ഗ്രസിന് കേന്ദ്ര മന്ത്രിസഭയില്‍ ഒരു സ്ഥാനത്തിന് അര്‍ഹതയുണ്ട്. അക്കാര്യം ഞങ്ങള്‍ അവരോട് പറയുകയും ചെയ്തിട്ടുണ്ട്. ഇത് പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി എല്‍ ഡി എഫുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത മാണി നിഷേധിച്ചു. ഇക്കാര്യത്തില്‍ എല്‍ ഡി എഫുമായി തുടര്‍ന്നും യാതൊരു വിധ ചര്‍ച്ചയും നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ മറ്റെല്ലാ പാര്‍ട്ടികളിലുമെന്നപോലെ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ട്. എന്നാല്‍ മാധ്യമങ്ങളില്‍ വന്ന് പറയാന്‍ മാത്രമുള്ള പ്രശ്‌നങ്ങളില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    4 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    6 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    7 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    10 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    11 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    13 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    13 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    14 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    15 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി