Tuesday, November 20th, 2018

കോണ്‍ഗ്രസുമായി ഇപ്പോള്‍ ചര്‍ച്ചക്കില്ലെന്ന് സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി :  എന്‍ എസ് എസുമായി നല്ല ബന്ധം സ്ഥാപിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അടവുനയമാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഇപ്പോള്‍ കോണ്‍ഗ്രസുമായി യാതൊരു ചര്‍ച്ചക്കും തയ്യാറല്ല. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പുച്ഛത്തോടെ തള്ളുന്നു. ചര്‍ച്ച എന്ന ഒരു വാക്ക് ഉച്ചരിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയും പാര്‍ട്ടി നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയും എന്‍ എസ് എസിനെതിരേ രാഷ്ട്രീയ തീരുമാനങ്ങളെടുത്തു. ഇത് … Continue reading "കോണ്‍ഗ്രസുമായി ഇപ്പോള്‍ ചര്‍ച്ചക്കില്ലെന്ന് സുകുമാരന്‍ നായര്‍"

Published On:Jul 20, 2013 | 11:55 am

ചങ്ങനാശ്ശേരി :  എന്‍ എസ് എസുമായി നല്ല ബന്ധം സ്ഥാപിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അടവുനയമാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഇപ്പോള്‍ കോണ്‍ഗ്രസുമായി യാതൊരു ചര്‍ച്ചക്കും തയ്യാറല്ല. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പുച്ഛത്തോടെ തള്ളുന്നു. ചര്‍ച്ച എന്ന ഒരു വാക്ക് ഉച്ചരിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയും പാര്‍ട്ടി നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയും എന്‍ എസ് എസിനെതിരേ രാഷ്ട്രീയ തീരുമാനങ്ങളെടുത്തു. ഇത് അംഗീകരിക്കില്ല.

എയ്ഡഡ് സ്‌കൂളിലെ അധ്യാപക നിയമനങ്ങള്‍ അപ്പാടെ തടഞ്ഞുകൊണ്ട് നിയമമിറക്കിയിരിക്കുന്ന സര്‍ക്കാറിന് നിവേദനം നല്‍കിയിട്ട് കാര്യമില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. നിലവില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്ന എന്‍ എസ് എസ് മാനേജ്‌മെന്റ് സ്‌കൂളുകളുടേത് അടക്കമുള്ള അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എയ്ഡഡ് മേഖലയെ തകര്‍ക്കാന്‍ ഇടതുപക്ഷത്തിന്റെ കാലത്തുപോലുമില്ലാത്ത നിബന്ധനകളാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

LIVE NEWS - ONLINE

  • 1
    5 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    7 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    8 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    10 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    12 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    14 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    14 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    14 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    15 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല