Monday, July 22nd, 2019

ബ്ലൂവെയില്‍ ഇല്ലെന്ന പോലീസ്; ഗെയിം പിന്തുടര്‍ന്നെന്ന് തൊടുപുഴ സ്വദേശി

ഒരു തവണ ഗെയിം പിന്തുടരാന്‍ തുടങ്ങിയാല്‍ പിന്നീട് ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്നും യുവാവ് പറയുന്നതായി ഫോണ്‍ സംഭാഷണത്തിലുണ്ട്.

Published On:Aug 18, 2017 | 11:40 am

തിരു: സംസ്ഥാനത്ത് ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇതു സംബന്ധിച്ച് ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ല. പോലീസും സൈബര്‍ വിദഗ്ധരും നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, താന്‍ ഗെയിം പിന്തുടര്‍ന്നിരുന്നെന്ന വെളിപ്പെടുത്തലുമായി തൊടുപുഴ സ്വദേശിയായ സുവാവ് രംഗത്തെത്തി. ഇക്കാര്യം സ്ഥിരീകരിച്ച് ഇയാള്‍ സുഹൃത്തിന് ഫോണ്‍ ചെയ്യുന്നതിന്റെ ശബ്ദരേഖ മനോരമ ന്യൂസ് ചാനല്‍ പുറത്തുവിട്ടു. ഗെയിംമിലെ നാലുഘട്ടങ്ങള്‍ താന്‍ പിന്നിട്ടെന്ന് യുവാവ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. കയ്യില്‍ ബ്ലേഡു കൊണ്ട് എഫ് 57 എന്ന് എഴുതാനായിരുന്നു ആദ്യം ലഭിച്ച നിര്‍ദ്ദേശം. ചെറുതായി ഞരമ്പ് മുറിക്കുക, പ്രേതസിനിമകള്‍ കാണുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും പിന്നിട്ടിരുന്നു. ഒരു തവണ ഗെയിം പിന്തുടരാന്‍ തുടങ്ങിയാല്‍ പിന്നീട് ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്നും യുവാവ് പറയുന്നതായി ഫോണ്‍ സംഭാഷണത്തിലുണ്ട്.

LIVE NEWS - ONLINE

  • 1
    5 mins ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 2
    9 mins ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 3
    41 mins ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 4
    1 hour ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 5
    2 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 6
    3 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 7
    3 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 8
    3 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു

  • 9
    3 hours ago

    വീട്ടമ്മ മരിച്ച നിലയില്‍