Sunday, April 21st, 2019

ആസൂത്രണമില്ലായ്മ സൃഷ്ടിച്ച മഹാദുരന്തം; വിഡി സതീശന്‍

മൃതശരീരങ്ങള്‍ ബസില്‍ കൊണ്ടുപോകേണ്ട അവസ്ഥ ഉണ്ടായി

Published On:Aug 30, 2018 | 11:40 am

തിരു: പ്രളയം ഭരണാധികാരികളുടെ ആസൂത്രണമില്ലായ്മ സൃഷ്ടിച്ച മഹാദുരന്തമാണെന്ന് ചരിത്രം വിധിയെഴുതുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. പ്രളയത്തെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മഹാദുരന്തം ഇനി ആവര്‍ത്തിക്കപ്പെടരുത്. ഈ പ്രളയം മനുഷ്യ നിര്‍മിതമായ ദുരന്തമാണ്. മഴ തകര്‍ത്ത് പെയ്യുമ്പോള്‍ നദികള്‍ നിറയാന്‍ കാത്തുനിന്ന് എല്ലാ ഡാമുകളും ഒന്നിച്ച് തുറന്ന് ഈ മഹാ പ്രളയം സൃഷ്ടിച്ചത് ആരാണ്.
ഡാം മാനേജ്‌മെന്റിന്റെ എ.ബി.സി.ഡി അറിയാത്തവരെ അതിന് ഏല്‍പ്പിച്ചത് ആരാണ്. വേലിയിറക്കമുള്ള സമയത്ത് വെള്ളം തുറന്നുവിടണമെന്ന പ്രഥമിക ധാരണ പോലും പലര്‍ക്കുമില്ലായിരുന്നു. ജൂണിലും ജൂലൈയിലും കനത്ത മഴയായിരുന്നു. ഡാമില്‍ നിന്ന് കുറഞ്ഞ അളവില്‍ വെള്ളം തുറന്നുവിടാനുള്ള സമയമുണ്ടായിട്ടും അത് ചെയ്തില്ല.
വൈദ്യുതി വകുപ്പ് മന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും ഡാം തുറക്കുന്നതിനെ കുറിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ കാലാവസ്ഥ പ്രവചനത്തെ കുറിച്ച് തെറ്റായ കാര്യങ്ങളാണ് പറഞ്ഞത്.
വെള്ളം ഇറങ്ങിയതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തേണ്ടി വന്നത്. ആംബുലന്‍സ് പോലും ലഭിക്കാതെ മൃതശരീരങ്ങള്‍ ബസ്സില്‍ കൊണ്ടുപോകേണ്ട അവസ്ഥ വരെ ഉണ്ടായി. മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ മറ്റുള്ളവര്‍ അഭിമാനം കൊള്ളേണ്ട ആവശ്യമില്ല.
മഴ പെയ്തതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന മുഖ്യമന്ത്രിയുടെ നിലപാട് മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ നടുവൊടിക്കുന്നതാണെന്നും സതീഷന്‍ ആരോപിച്ചു. സതീശന്റെ പ്രസംഗം പലപ്പോഴും ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. മന്ത്രി എം.എം മണി പ്രസംഗത്തിനിടെ തന്നോട് പരിഹസിക്കുന്ന ചേഷ്ട കാട്ടിയതായും സതീശന്‍ ആരോപിച്ചു.

 

LIVE NEWS - ONLINE

 • 1
  10 hours ago

  സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

 • 2
  11 hours ago

  തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 3
  13 hours ago

  കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

 • 4
  14 hours ago

  കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

 • 5
  17 hours ago

  ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

 • 6
  18 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

 • 7
  19 hours ago

  രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

 • 8
  19 hours ago

  സുപ്രീം കോടതിയില്‍ അസാധാരണ നടപടി

 • 9
  19 hours ago

  അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു