Tuesday, September 25th, 2018

പ്രളയം; പ്രത്യേക നിയമസഭാ സമ്മേളനം 30ന്

ധനസമാഹരണത്തിന് ജി.എസ്.ടിക്ക് പുറമെ 10 ശതമാനം സെസും ചുമത്തും.

Published On:Aug 21, 2018 | 12:42 pm

തിരു: കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ മാസം 30ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഒരു ദിവസമായിരിക്കും സഭ സമ്മേളിക്കുക. പ്രളയം നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മറ്റും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കും. ദുരിതാശ്വാസത്തിന് പ്രത്യേക പാക്കേജിനും മന്ത്രിസഭ അംഗീകാരം നല്‍കി. ദുരിതാശ്വാസത്തിനുള്ള കൂടുതല്‍ ധനസമാഹരണത്തിന് ജി.എസ്.ടിക്ക് പുറമെ 10 ശതമാനം സെസും ചുമത്താന്‍ മന്ത്രിസഭ തീരുമാനിച്ചു.
കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ഓണാവധി തിരുവോണ ദിവസം മാത്രമായി ചുരുക്കി. പ്രധാനമായും സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്കുമാണ് അവധി ഒഴിവാക്കിയത്. നിലവില്‍ 24 മുതല്‍ 28 വരെയാണ് അവധി. ഇതാണ് ചുരുക്കിയത്.

 

LIVE NEWS - ONLINE

  • 1
    2 mins ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 2
    55 mins ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 3
    2 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 4
    2 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 5
    3 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

  • 6
    4 hours ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 7
    4 hours ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 8
    5 hours ago

    മണല്‍ കടത്ത്; ഒരാള്‍ അറസ്റ്റില്‍

  • 9
    5 hours ago

    ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് തട്ടുകട കത്തിനാശിച്ചു