Monday, February 18th, 2019

ഷുക്കൂര്‍ വധക്കേസില്‍ അടിയന്തര ചര്‍ച്ചയില്ല; സഭയില്‍ ബഹളവും ഇറങ്ങിപ്പോക്കും

പ്രതിപക്ഷം സഭാകവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് സമരവും നടത്തി.

Published On:Feb 12, 2019 | 11:59 am

തിരു: പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിയമസഭയില്‍ ബഹളം. ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎല്‍എക്കുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത് നിയമസഭയില്‍ അടിയന്തരപ്രമേയമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ 32,33 പ്രതികളായാണ് ഇരുവരെയും സിബിഐ പ്രതി ചേര്‍ത്തിട്ടുള്ളത്. പ്രതികളില്‍ ഒരാള്‍ നിയമസഭാംഗവും മറ്റൊരാള്‍ സമുന്നത നേതാവും ആണെന്നതു കൊണ്ട് സഭാനടപടികള്‍ നിര്‍ത്തി വെച്ച് ഇക്കാര്യം അടിയന്തരമായി ചര്‍ച്ച ചെയ്യണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
എന്നാല്‍ ഭരണപരമായി ഇക്കാര്യത്തിന് ബന്ധമൊന്നുമില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ അടിയന്തര ചര്‍ച്ച ആവശ്യമില്ലെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിലപാടെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ സമര്‍പ്പിച്ച കുറ്റപത്രമാണിതെന്നും സഭയുടെ ചട്ടവും കീഴ് വഴക്കവുമനുസരിച്ച് ഇത് പതിഗണിക്കേണ്ട കാര്യവുമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
എന്നാല്‍ സ്പീക്കറുടെ വാദങ്ങളെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മുമ്പും സര്‍ക്കാറുമായി ബന്ധമില്ലാത്ത വിഷയങ്ങള്‍ ചര്‍ച്ചക്കെടുത്തിട്ടുണ്ട്. 2008ല്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും സുര്യനെല്ലി, പാമോലിന്‍ കേസുകളും ചര്‍ച്ച ചെയ്തതാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്പീക്കര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ പ്രതിപക്ഷം ബഹളവുമായി നടുത്തളത്തിലിറങ്ങി. ഇതേത്തുടര്‍ന്ന് നടിപടികള്‍ പൂര്‍ത്തിയാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഇതിന് ശേഷം പ്രതിപക്ഷം സഭാകവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് സമരവും നടത്തി.

 

LIVE NEWS - ONLINE

  • 1
    45 mins ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 2
    2 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 3
    14 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 4
    17 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 5
    23 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 6
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 7
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 8
    2 days ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 9
    2 days ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു